Latest NewsNewsInternational

താലിബാനിൽ നിന്ന് രക്ഷ നേടാൻ താൽക്കാലിക വിവാഹം തന്ത്രമാക്കി അഫ്ഗാൻ സ്ത്രീകള്‍

ആയിരക്കണക്കിന് സ്ത്രീകളാണ് വിവാഹിതരാണെന്നും ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയാണ് എന്നുമുള്ള രീതിയിൽ രാജ്യം വിട്ടത്

കാബൂൾ: താലിബാന്‍ അഫ്ഗാനിസ്ഥാന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതോടെ രാജ്യത്ത് നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കടക്കാനായി ആയിരങ്ങളാണ് കാബൂളിലെ വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. താലിബാന്റെ കണ്ണു വെട്ടിച്ചാണ് പലപ്പോഴും ഇവരുടെ യാത്ര. താലിബാൻ ഭീകരർ പെൺകുട്ടികളെ ലൈംഗിക അടിമകൾ ആക്കുന്നതും, ശരിയത്ത് നിയമപ്രകാരം സ്ത്രീകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന താലിബാന്റെ പ്രഖ്യാപനവും കാരണമാണ് സ്ത്രീകള്‍ കൂടുതലായി രാജ്യം വിടാന്‍ തിരക്കു കൂട്ടുന്നത്. സ്ത്രീകള്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നതിന് താലിബാന്‍ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇത് മറികടന്ന് രാജ്യം വിടാൻ പുതിയൊരു തന്ത്രങ്ങൾ കണ്ടെത്തുകയാണ് അഫ്ഗാനിലെ സ്ത്രീകള്‍. വിവാഹം കഴിക്കുന്നതോടെ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യാന്‍ കഴിയും എന്നതിനാൽ വിമാനത്താവളത്തിന് പുറത്തുവച്ചു പോലും പല സ്ത്രീകളും വിവിഹിതരാകുകയാണ്. അഭയാര്‍ഥി ക്യാംപുകളില്‍ വച്ചും പലരും വിവാഹിതരാകുന്നുണ്ട്. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയാണ് എന്ന രീതിയില്‍ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് രക്ഷപ്പെടാനാണ് സ്ത്രീകൾ ഇത്തരമൊരു തീരുമാനമെടുക്കുന്നത്.

മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ദുബായിലെത്തുമ്പോൾ പിസിആർ പരിശോധനാ ഫലം വേണ്ട: എമിറേറ്റ്‌സ്

ഇതിനോടകം,ആയിരക്കണക്കിന് സ്ത്രീകളാണ് വിവാഹിതരാണെന്നും ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയാണ് എന്നുമുള്ള രീതിയിൽ രാജ്യം വിട്ടത്. അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ യജ്ഞത്തില്‍ തങ്ങള്‍ക്കും ഇടം കിട്ടുമെന്ന പ്രതീക്ഷയിൽ ആയിരങ്ങൾ ഈ തന്ത്രം പ്രയോഗിക്കാന്‍ തയാറായികൊണ്ടുമിരിക്കുന്നു. വിവാഹം കഴിക്കണം എന്നഭ്യര്‍ഥിച്ചുകൊണ്ട് അഫ്ഗാൻ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് പണം കൊടുക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം താല്‍ക്കാലികമായി വിവാഹത്തില്‍ ഏര്‍പ്പെട്ട പല സ്ത്രീകളും യുഎഇയില്‍ നിലവിലുള്ള പല അഭയാര്‍ഥി ക്യാംപുകളിലും ദുരിത ജീവിതം നയിക്കുകയാണെന്ന വിദേശ മാധ്യമ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button