റിയാദ്: ആറ് വിദഗ്ധ തൊഴിലുകളിൽ കൂടി വിദേശികൾക്ക് തൊഴിൽ നൈപുണ്യ പരീക്ഷ നിർബന്ധമാക്കി സൗദി അറേബ്യ. ബുധനാഴ്ചയാണ് രണ്ടാം ഘട്ട പരീക്ഷ ആരംഭിച്ചത്. നേരത്തെ 205 വിദഗ്ധ തൊഴിലുകളിൽ സൗദി അറേബ്യ നൈപുണ്യ പരീക്ഷ നടത്തിയിരുന്നു. അതിൽ ആറ് തസ്തികകളെ കൂടി ഉൾപ്പെടുത്തിയാണ് രണ്ടാം ഘട്ട പരീക്ഷ ആരംഭിച്ചത്.
Read Also: സ്ത്രീ ശാക്തീകരണം: സൗദി അറേബ്യയിലെ ആദ്യത്തെ സായുധ വനിതാ ബറ്റാലിയൻ സേനയുടെ ഭാഗമായി
വിദഗ്ധ തൊഴിലാളികൾക്ക് യോഗ്യതയും പ്രായോഗിക പരിജ്ഞാനവും ഉണ്ടോ എന്ന് പരിശോധിക്കാനാണ് പരീക്ഷ നടത്തുന്നത്. എ.സി ടെക്‌നീഷ്യൻ, വെൽഡിങ്, കാർപെന്റർ, കാർ മെക്കാനിക്ക്, കാർ ഇലക്ട്രീഷ്യൻ, പെയിൻറർ എന്നീ ആറ് വിദഗ്ധ തൊഴിലുകൾ കൂടിയാണ് പുതുതായി ഉൾപ്പെടുത്തിയത്. അവസാന ഘട്ട പരീക്ഷ നടത്തുന്നത് അടുത്ത വർഷം ജനുവരിയിലാണ്.
500 മുതൽ 2999 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് രണ്ടാം ഘട്ട പരീക്ഷ നടത്തുന്നത്. ആകെ 1099 വിദഗ്ധ ജോലികളിലാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രണ്ട് രീതിയിലാണ് പരീക്ഷ നടത്തുന്നത്. പുതുതായി വരുന്ന വിദഗ്ധ തൊഴിലാളികളെ അവരുടെ രാജ്യങ്ങളിൽ വെച്ച് അന്താരാഷ്ട്ര പരീക്ഷാ കേന്ദ്രങ്ങളുമായി സഹകരിച്ച് സൗദിയിലെത്തുന്നതിന് മുമ്പ് പരീക്ഷക്ക് വിധേയമാക്കുക എന്നതാണ് ആദ്യത്തെ രീതി. നിലവിൽ സൗദിയിലുള്ള വിദഗ്ധ ജോലിക്കാരെ രാജ്യത്തുള്ള പ്രാദേശിക പരീക്ഷാ കേന്ദ്രങ്ങളുടെ സഹകരണത്തോടെ പരീക്ഷക്ക് വിധേയമാക്കുക എന്നതാണ് രണ്ടാമത്തെ രീതി.
Read Also: ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം:വിശദമായ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍
Post Your Comments