KeralaLatest NewsNews

വിസ കാലാവധി കഴിഞ്ഞ് തിരികെ പോകാൻ കഴിയാതെ പ്രതിസന്ധിയിലായ പ്രവാസികൾക്ക് സഹായഹസ്തവുമയി കൃഷ്ണകുമാർ

നേരത്തെ ബഹ്റൈനിൽ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞ് പ്രതിസന്ധിയിലായ ഒരു പ്രവാസിക്ക് അദ്ദേഹത്തിന്റെ ഇടപെടലിൽ സഹായം ലഭിച്ചിരുന്നു

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽപെട്ടുപോയ പ്രവാസികൾക്ക് നടൻ കൃഷ്ണകുമാറിന്റെ സഹായഹസ്തം. അബുദാബിയിൽ നിന്ന് ലീവിന് വന്ന പ്രവാസികളാണ് തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഈ വിഷയം നടന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി ഒരു പ്രവാസി അവതരിപ്പിച്ചപ്പോഴാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ ഓഫീസ് മുഖേന പ്രശ്നപരിഹാരത്തിന് വേണ്ടത് ചെയ്യാമെന്ന് കൃഷ്ണകുമാർ ഉറപ്പ്
നൽകിയത്.

തുടർന്ന് അദ്ദേഹം കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ഉടൻ തന്നെ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് വിവരങ്ങൾ കാണിച്ച് മെയിൽ അയയ്ക്കാനുള്ള സംവിധാനം ഉണ്ടാക്കുകയും ചെയ്തു. ‘നിങ്ങളുടെ ആവശ്യം ബഹുമാനപെട്ട കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ഓഫീസിൽ അറിയിച്ചു. അവർ ഈ വിഷയത്തിൽ ഇടപെടാനും സഹായിക്കാനും തയ്യാറാണ്. ഇനി പറയുന്ന മെയിൽ ഐഡിയിലേക്ക് കൃത്യമായ പ്രശ്നം ചൂണ്ടികാണിച്ച് എത്രയും പെട്ടെന്ന് ഒരു മെയിൽ അയക്കുക. vmdelhioffice@gmail.com മെയിൽ അയച്ച ശേഷം എനിക്കൊരു മറുപടി തരുക’ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. വിസ കാലാവധി കഴിഞ്ഞവരുടെ ധർമ്മസങ്കടം അബുദാബി ഗവണ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്താം എന്നും അദ്ദേഹം ഉറപ്പു നൽകി.

Read Also  :  പ്രതി ജാമ്യത്തിന് അര്‍ഹനല്ല: വിസ്മയ കേസിൽ കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

കോവിഡ് പ്രതിസന്ധിമൂലം തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത പ്രവാസികൾ കാര്യകാരണ സഹിതം മേൽപ്പറഞ്ഞ മെയിൽ ഐഡിയിലേക്ക് മെയിൽ അയയ്ക്കുകയാണെങ്കിൽ മന്ത്രിയുടെ ഓഫീസിൽ നിന്നും വേണ്ട നടപടി ഉണ്ടാകുമെന്നും കൃഷ്ണകുമാർ പറഞ്ഞു. പാസ്പോർട്ട് കാലാവധി തീർന്നവർക്കും ഈ മെയിൽ ഐഡിയുമായി ബന്ധപ്പെട്ടാൽ ഉടനടി സഹായം ലഭ്യമാക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബഹ്റൈനിൽ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞ് പ്രതിസന്ധിയിലായ ഒരു പ്രവാസിക്ക് അദ്ദേഹത്തിന്റെ ഇടപെടലിൽ സഹായം ലഭിച്ചിരുന്നു. ഖത്തറിൽ തൊഴിൽ കാർഡിന്റെ കാലാവധി കഴിഞ്ഞ് ജോലിയിൽ തുടർന്ന ഗർഭിണിയായ സ്ത്രീയെ കാണാതായ വിവരം ബന്ധുക്കൾ കൃഷ്ണകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹം സഹായിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button