തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ഒപ്പം വന്നിട്ടും വോട്ട് വിഹിതം കൂടിയില്ലെന്ന് സി.പി.എമ്മിന്റെ അവലോകന റിപ്പോര്‍ട്ട്. 2006ല്‍ 48.81 ശതമാനം വോട്ട് ലഭിച്ച സ്‌ഥാനത്ത് 2021ല്‍ 45.43 ശതമാനമാണു ലഭിച്ചത്.
Read Also : ഓഹരി വിപണി കുതിക്കുന്നു : നിഫ്റ്റി 17200ന് മുകളിൽ ക്ലോസ് ചെയ്തു
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്(എം), എല്‍.ജെ.ഡി എന്നീ പാര്‍ട്ടികള്‍ മുന്നണിയിലെത്തിയിട്ടും, ഭരണനേട്ടങ്ങളും മുഖ്യമന്ത്രിയുടെ വ്യക്‌തിപരമായ സ്വീകാര്യതയും കരുത്തായിട്ടും വോട്ടിങ് ശതമാനം 2006 ലേതില്‍ എത്തിക്കാനായില്ലെന്നു വിമര്‍ശനപരമായി ചൂണ്ടിക്കാട്ടുന്നു.
എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ തീവ്ര ഇടതുപക്ഷ വിരുദ്ധ നിലപാടിനോടൊപ്പം സമുദായംഗങ്ങള്‍ നില്‍ക്കാത്ത തരത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി സമ്മേളനത്തിനു മുന്നോടിയായി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയ പാര്‍ട്ടി കത്തിലാണു പരാമര്‍ശം.
Post Your Comments