കൊട്ടാരക്കര: സിപിഎമ്മിന് കടുത്ത അതൃപ്തിക്ക് വഴിവെച്ച് പത്തനാപുരത്തിന് പുറമേ കൊട്ടാരക്കരയിലും എംഎല്‍എ ഓഫിസ് തുറന്ന് കെ ബി ഗണേഷ് കുമാര്‍. ധനമന്ത്രിയുടെ മണ്ഡലത്തില്‍ ഘടക കക്ഷി എംഎല്‍എ സ്വന്തം ഓഫിസ് തുറന്നത് സിപിഎം നേതാക്കള്‍ക്കിടയില്‍ കടുത്ത അമർഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊട്ടാരക്കരയിലെ കേരള കോണ്‍ഗ്രസ് ബി ഓഫിസിനോട് ചേര്‍ന്നാണ് പത്തനാപുരം എംഎല്‍എ പുതിയ ഓഫി സ് തുറന്നത്. അച്ഛന്‍ ബാലകൃഷ്ണപിള്ളയുടെ അസാന്നിധ്യം നികത്താനാണ് കൊട്ടാരക്കരയിലെ ഓഫിസെന്നും ഗണേഷ് കുമാര്‍ വിശദീകരിക്കുന്നു.
കൊട്ടാരക്കരയിലെ ഓഫിസില്‍ ഇരുന്ന് ഗണേഷ് നടത്തുമെന്ന് പറയുന്ന ഓപ്പറേഷനു പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്ന സംശയമാണ് സിപിഎം ഉള്‍പ്പെടെ ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ രഹസ്യമായി പ്രകടിപ്പിക്കുന്നത്. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ മണ്ഡലത്തില്‍ ഗണേഷ് ഓഫിസ് തുറന്നതില്‍ ഒരു വിഭാഗം സിപിഎം നേതാക്കള്‍ക്ക് അമര്‍ഷമുണ്ടെങ്കിലും തല്‍ക്കാലം പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി.
Read Also: പെട്ടിമുടി ദുരന്തം: പുനരധിവാസ പദ്ധതികളുടെ വിശദാംശങ്ങള്‍ തേടി ഹൈക്കോടതി
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ഗണേഷ് പത്തനാപുരം വിട്ട് കൊട്ടാരക്കരയില്‍ നിന്ന് മല്‍സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ ഓഫിസ് തുറക്കലിന് രാഷ്ട്രീയ പ്രസക്തിയേറുന്നത്.
Post Your Comments