![](/wp-content/uploads/2021/09/vijayaragavan.jpg)
തിരുവനന്തപുരം : കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുൻ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത് സിപിഎമ്മില്‍ ചേർന്നു. സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവനാണ് പാർട്ടി പ്രവേശനം പ്രഖ്യാപിച്ചത്. വാർത്താസമ്മേളത്തിനിടെയായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം.
നേരത്തെ പ്രശാന്ത് ഇടതുപക്ഷത്തേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകള്‍ നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും നേതാക്കളുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളുണ്ടായില്ല. സിപിഎമ്മി ലേക്കോ എന്‍സിപിയിലേക്കോ പ്രശാന്ത് എത്തിയേക്കുമെന്നായിരുന്നു സൂചന. ഇതിനിടെയാണ് സിപിഎമ്മിന്റെ അപ്രതീക്ഷിത നീക്കം.
Read Also : സിടി സ്‌കാനില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ പന്തിന്റെ വലുപ്പത്തില്‍ മുഴ, പുറത്തെടുത്തത് രണ്ട് കിലോയിലധികം മുടി
അതേസമയം, പി എസ് പ്രശാന്ത് സിപിഐഎമ്മിലേക്ക് എത്തുന്നതോടെ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കൂടുതൽ കോൺഗ്രസ് പ്രവർത്തകർ ഇടതുപക്ഷത്തേക്ക് എത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
Post Your Comments