തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ന്ന കോവിഡ് വ്യാപനം രണ്ടാഴ്ചക്കുള്ളില്‍ നിയന്ത്രണ വിധേയമാക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് സാധിക്കണമെങ്കില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സടകുടഞ്ഞെണീക്കണമെന്നും തദേശപ്രതിനിധികളുമായുള്ള അവലോകനയോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്ത് ഇനി പൂര്‍ണ്ണമായ അടച്ചിടല്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
വാര്‍ഡുതല സമിതികള്‍ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ജാഗ്രത തുടര്‍ന്നില്ലെങ്കില്‍ കൊവിഡ് വ്യാപനം രൂക്ഷമാകും. എല്ലാ ഘട്ടത്തിലും രോഗികള്‍ക്ക് അടിയന്തര സംവിധാനമൊരുക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. സി.എഫ്.എല്‍.ടി.സികള്‍ പലയിടത്തും നിര്‍ജീവമാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് അത് നടത്തിക്കാന്‍ സാമ്പത്തിക പ്രയാസമുണ്ടെങ്കില്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രണ്ടാഴ്ചക്കുള്ളില്‍ കോവിഡ് നിയന്ത്രണവിധേയമാവണം. രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് കൊണ്ടുവരാനാവണം. അതിനായി തദ്ദേശസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ വകഭേദം വലിയ വ്യാപനത്തിന് കാരണമായേക്കും. ജീവിത ശൈലി രോഗമുള്ളവരില്‍ അപകട സാധ്യത കൂടുതലാണ്. സമ്പൂര്‍ണ ലോക് ഡൗണ്‍ നിലവില്‍ പ്രായോഗികമല്ല. വിദഗ്ധര്‍ ലോക് ഡൗണിനെ അഗീകരിക്കുന്നില്ലെന്നും കേരളത്തില്‍ 54 % പേര്‍ക്ക് ഇനിയും രോഗം വരാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments