ചര്‍മ്മത്തിനും കണ്ണുകള്‍ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് എങ്ങനെ സഹായകരമാകുന്ന എന്ന് പരിശോധിക്കാം.
ഗുണങ്ങള്‍
1. ശരീരത്തിലെ ആന്റി ഓക്‌സിഡന്റ് നില മെച്ചപ്പെടുത്താന്‍ ക്യാരറ്റ് ജ്യൂസ് കുടിക്കാം.
2. ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം, നീര്‍ വീക്കം എന്നിവയെ പ്രതിരോധിക്കാന്‍ ഈ ജ്യൂസ് സഹായകരമാണ്.
3. ക്യാരറ്റ് ജ്യൂസ് പല രാജ്യങ്ങളിലും ഏറ്റവും പ്രചാരമുള്ള നോണ്‍ ആല്‍ക്കഹോളിക് പാനീയങ്ങളില്‍ ഒന്നാണ്. മറ്റ് പഴങ്ങളോ പച്ചക്കറി ജ്യൂസുകളോ ക്യാരറ്റിനോടൊപ്പം ചേര്‍ക്കുമ്പോള്‍ ഗുണവും രുചിയും വീണ്ടും മെച്ചപ്പെടും.
4. ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് പേരുകേട്ട വിറ്റാമിന്‍ എ യുടെ ഉറവിടമായ ബീറ്റാ കരോട്ടിന്‍ ക്യാരറ്റില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫോളേറ്റ് എന്നിവയും ഈ ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്.
ക്യാരറ്റ് ജ്യൂസ് പതിവായി കുടിച്ചാല്‍
ക്യാരറ്റ് ജ്യൂസിലെ ബീറ്റാ കരോട്ടിന്‍ ശക്തമായ ആന്റി ഓക്സിഡന്റാണ്. ഇത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തടയുന്നതിനും ഗുണകരമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് മികച്ചതാണ്.
ക്യാരറ്റില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മികച്ച പോഷകമാണ്. ക്യാരറ്റ് ജ്യൂസില്‍ ശക്തമായ ആന്റി ഓക്സിഡന്റായ ല്യൂട്ടിന്‍ അടങ്ങിയിട്ടുണ്ട്. ക്യാരറ്റില്‍ അടങ്ങിയിട്ടുള്ള കരോട്ടിനോയിഡുകള്‍ റെറ്റിന ഗാംഗ്ലിയന്‍ കോശങ്ങളെ സംരക്ഷിക്കുകയും അതുവഴി പല നേത്രരോഗങ്ങളും തടയുകയും ചെയ്യുന്നു.
Post Your Comments