Latest NewsBikes & ScootersNews

മാക്സി സ്കൂട്ടറിനെ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യൂ

സിഡ്നി: പ്രീമിയം മാക്സി സ്കൂട്ടറിനെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജർമൻ ആഡംബര ഇരുചക്രവാഹന നിർമാതാക്കളായ ബിഎംഡബ്ല്യൂ മോട്ടോറാഡ്. ഇതുസംബന്ധിച്ച് ഈ വർഷം ആദ്യം കമ്പനി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ടീസർ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇന്ത്യയിൽ ലഭ്യമാകുന്ന ആദ്യത്തെ ശരിയായ മാക്സി സ്കൂട്ടർ ആയിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.

ബിഎംഡബ്ല്യൂ സ്കൂട്ടറിനായുള്ള ബുക്കിംഗും നിലവിൽ കമ്പനി ആരംഭിച്ചിരിക്കുകയാണ്. ഏകദേശം നൂറ് ഉപഭോക്താക്കൾ വാഹനം ബുക്ക് ചെയ്തിട്ടുണ്ടെന്ന് റഷ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. സി400 ജിടി എന്നാണ് ബിഎംഡബ്ല്യൂ മാക്സി സ്കൂട്ടറിന്റെ പേര്. ആഗോളതലത്തിൽ നേരത്തെ ശ്രദ്ധേയനാണ് ഈ മാക്സി സ്കൂട്ടർ.

Read Also:- സുഖകരമായ ഉറക്കം ലഭിക്കാനുള്ള ചില വഴികൾ

350സിസി എഞ്ചിനുമായാണ് സി400 ജിടി വിപണിയിൽ എത്തുന്നത്. ലിക്വിഡ്- കൂൾഡ്, സിംഗിൾ സിലിണ്ടർ 350സിസി എഞ്ചിന് പുതിയ ഇ-ഗ്യാസ് സംവിധാനവും നൽകിയിട്ടുണ്ട്. ബിഎംഡബ്ല്യൂ സി 400 ജിടിയുടെ ഏറ്റവും പുതിയ അപ്ഡേറ്റുകളിൽ ഒരു ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റവും ഉൾപ്പെടുന്നു. 139 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ ടോപ് സ്പീഡ്.

shortlink

Post Your Comments


Back to top button