Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsFood & CookeryHealth & Fitness

കുട്ടികള്‍ക്ക് എന്ത് ആഹാരം കൊടുക്കാം: രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉള്‍പ്പെടുത്താം

മത്സ്യം, പനീര്‍, തൈര്, പയര്‍വര്‍ഗങ്ങള്‍ എന്നിവ വളര്‍ച്ചയെ സഹായിക്കും

കുട്ടികളുടെ ആഹാര കാര്യം ഒട്ടുമിക്ക അമ്മമാരുടേയും തലവേദനയാണ്. എന്ത് ഭക്ഷണം കൊടുക്കണം, മടിയുള്ള കുട്ടികളെ എങ്ങനെ ഭക്ഷണം കഴിപ്പിക്കണം, ആവശ്യമുള്ള പോഷകങ്ങള്‍ എങ്ങനെ കൊടുക്കാം തുടങ്ങി ആ തലവേദനകള്‍ അങ്ങനെ നീളും. ഒരു കുട്ടിക്ക് ഒരു ദിവസത്തേക്ക് വേണ്ട ഊര്‍ജത്തിന്റെയും മറ്റു പോഷകങ്ങളുടെയും മൂന്നില്‍ ഒന്ന് പ്രഭാത ഭക്ഷണത്തില്‍ നിന്ന് ലഭിച്ചിരിക്കണം. പോഷകക്കുറവ് വിളര്‍ച്ചയ്ക്കും വളര്‍ച്ചാക്കുറവിനും കാരണമാകും. കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയമനുസരിച്ച് പ്രഭാതഭക്ഷണം ക്രമീകരിക്കണം. ആവിയില്‍ വേവിച്ച ഭക്ഷണങ്ങളാണ് ദഹനത്തിന് നല്ലത്.

കുട്ടികള്‍ക്ക് പലതരത്തിലുള്ള റൈസ് വിഭവങ്ങള്‍ നല്‍കാം. ഇലക്കറികള്‍ ഉള്‍പ്പെടുത്തിയാല്‍ സൂക്ഷ്മ പോഷകങ്ങളുടെ കുറവ് നികത്താം. മത്സ്യം, പനീര്‍, തൈര്, പയര്‍വര്‍ഗങ്ങള്‍ എന്നിവ വളര്‍ച്ചയെ സഹായിക്കും. പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഫൈറ്റോ ന്യൂട്രിയന്‍സുകള്‍ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും. ആരോഗ്യപ്രദമായ സ്‌നാക്‌സ് വേണം നല്‍കാന്‍. പഴവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, ആവിയില്‍ പുഴുങ്ങിയ ചെറുപലഹാരങ്ങള്‍, അവല്‍ വിളയിച്ചത് എന്നിവ നല്‍കാം. മത്സ്യം, പനീര്‍, തൈര്, പയര്‍വര്‍ഗങ്ങള്‍ എന്നിവ വളര്‍ച്ചയെ സഹായിക്കും. പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഫൈറ്റോ ന്യൂട്രിയന്‍സുകള്‍ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും. ചീര, കാബേജ്, കാരറ്റ്, ബീറ്റ് റൂട്ട്, മഞ്ഞ നിറത്തിലുള്ള പഴങ്ങള്‍ ഇവയിലുള്ള കരോട്ടിനും വിറ്റാമിന്‍ എ യും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

പായ്ക്കറ്റില്‍ കിട്ടുന്ന ജ്യൂസുകള്‍, കോള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കി തിളപ്പിച്ച് ആറിയ വെള്ളം, ജീരകവെള്ളം, നാരങ്ങാവെള്ളം എന്നിവ കുട്ടികള്‍ക്ക് നല്‍കാം. പാല്‍, പാലുത്പന്നങ്ങള്‍, മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍, ഇലക്കറികള്‍, ചെറിയ മുള്ളോടുകൂടിയ മത്സ്യങ്ങള്‍, റാഗി, അവല്‍ എന്നിവ നല്ലത്. ഇവയില്‍ നിന്ന് എല്ലിനും പല്ലിനും ഉറപ്പു ലഭിക്കാന്‍ ആവശ്യമായ കാല്‍സ്യം ലഭിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button