റാഞ്ചി : മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ ആര്‍മി ജവാനെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി. മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും രണ്ട് പേര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.
ജാര്‍ഖണ്ഡിലെ ചത്ര ജില്ലയിലാണ് സംഭവം നടന്നത്. പവന് കുമാര്‍ യാദവ് എന്നയാള്‍ക്കാണ്
ക്രൂര മര്‍ദനമേറ്റത്. മൂന്നാം തരംഗത്തിന് സാധ്യതയുള്ളതിനാൽ ജില്ലയിൽ വൻതോതിൽ പരിശോധന നടത്താൻ ഡെപ്യൂട്ടി കമ്മീഷണർ അഞ്ജലി യാദവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുമ്പോഴാണ് പവന് കുമാര്‍ ബൈക്കില്‍ ഇവിടെ എത്തിയത്.
പവന്റെ ബൈക്ക് തടഞ്ഞ് നിര്‍ത്തിയ പോലീസുകാര്‍ താക്കോല്‍ ബൈക്കില്‍ നിന്നും ഊരി മാറ്റി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ മുഖത്തും നെഞ്ചത്തും ഗുരുതരമായി പരിക്കേറ്റ പവൻ കുമാർ യാദവിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പവൻ കുമാറിനെ പൊലീസ് മർദ്ദിക്കുന്ന വീഡിയോ പുറത്തറിഞ്ഞതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്നാണ് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.
Post Your Comments