KeralaLatest NewsNews

കളക്ടര്‍മാര്‍ ഉള്‍പ്പെടെ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതല

കൊല്ലം കളക്ടറായ അബ്ദുല്‍ നാസറിനാണ് തൊഴലുറപ്പ് മിഷന്‍ ഡയറക്ടറുടെ ചുമതല.

വയനാട്: കളക്ടര്‍മാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. വനിത-ശിശു വികസന ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായ ടി.വി അനുപമയെ പട്ടിവര്‍ഗ വികസന ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റി. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മുഹമ്മദ് വൈ സഫീറുള്ളയെ കേരള ജി.എസ്.ടി വകുപ്പിലേക്ക് മാറ്റി. വയനാട് ജില്ലാ കളക്ടറായ അദീല അബ്ദുള്ളയെ വനിത-ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറായ ഷാനവാസിനെ കൊച്ചിന്‍ സ്റ്റാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സി.ഇ.ഒയായി നിയമിച്ചു. കൊല്ലം കളക്ടറായ അബ്ദുല്‍ നാസറിനാണ് തൊഴലുറപ്പ് മിഷന്‍ ഡയറക്ടറുടെ ചുമതല.

Read Also: ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ലും ചി​ല ക​ല്ലു​ക​ള്‍ കി​ട​ന്ന് ക​ര​യു​ന്നു: കെ ​രാ​ധാ​കൃ​ഷ്ണ​ന്‍

മലപ്പുറം ജില്ലകലക്ടറായ ഗോപാലകൃഷ്ണനെ എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായി നിയമിച്ചു. പ്രേംകുമാര്‍.വി.ആറാണ് മലപ്പുറത്തെ പുതിയ കലക്ടര്‍. കണ്ണൂര്‍ കലക്ടറായ സുഭാഷ് ടി.വിയെ അഗ്രികള്‍ച്ചര്‍ ഡെവലപ്‌മെന്റ് ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറാക്കി. ചന്ദ്രശേഖറാണ് പുതിയ കണ്ണൂര്‍ ജില്ല കലക്ടര്‍. എറണാകുളം ജില്ല വികസന കമ്മീഷണറായ അഫ്‌സാന പര്‍വീണിനെ കൊല്ലം കലക്ടറായി നിയമിച്ചു. എ.ഗീതയാണ് പുതിയ വയനാട് ജില്ല കലക്ടര്‍. കണ്ണൂര്‍ വികസന കമ്മീഷണറായ സ്‌നേഹില്‍ കുമാര്‍ സിങ്ങിനെ സംസ്ഥാന ഐ.ടി മിഷനിലേക്ക് മാറ്റി. ഇതിന് പുറമേ ചില ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതലയും നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button