KeralaLatest NewsNews

തുടര്‍ച്ചയായ തോല്‍വി നേരിടുമ്പോൾ ഗ്രൂപ്പ് കളിച്ച് കോണ്‍ഗ്രസിന്റെ അസ്ഥിവാരം തോണ്ടരുത്: കെ മുരളീധരന്‍

തിരുവനന്തപുരം : ഗ്രൂപ്പുകളി ആരോഗ്യത്തിന് നല്ലതല്ലെന്ന് കെ മുരളീധരന്‍ എംപി. തുടര്‍ച്ചയായ തോല്‍വി നേരിട്ടിരിക്കുന്ന സാഹചര്യമാണുള്ളത്. അതിനിടെ പാര്‍ട്ടിയുടെ അസ്ഥിവാരമിളക്കുന്ന ഗ്രൂപ്പ് പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഗ്രൂപ്പുകള്‍ ഒരു രാത്രികൊണ്ട് അവസാനിക്കില്ല. എന്നാല്‍ ഗ്രൂപ്പിന്റെ പേരില്‍ അനര്‍ഹര്‍ കടന്നുകൂടുന്നത് ഇനി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കണ്ണൂരില്‍ ഇന്ന് കോൺഗ്രസിലെ പ്രമുഖനേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തിനാണ് നേതാക്കള്‍ കണ്ണൂരിലെത്തിയത്. ഇന്നലെ രാത്രി കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും കൂടിക്കാഴ്ച നടത്തിയിരുന്നു.

Read Also  :  പിണറായി വിജയന് ശുക്രദശ, 100 ദിവസം പിന്നിട്ട പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചത്: വെള്ളാപ്പള്ളി നടേശൻ

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ഫോര്‍മുല രൂപീകരിച്ചതായാണ് വിവരം. ഡി.സി.സി പുനഃസംഘടനക്കായി ജില്ലാ അടിസ്ഥാനത്തില്‍ കോര്‍ കമ്മിറ്റി രൂപീകരിക്കും. ഇവര്‍ക്ക് ഡി.സി.സി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കി കെ.പി.സി.സി പ്രസിഡന്റിന് സമര്‍പ്പിക്കാം. ഇതിന് ശേഷം പ്രസിഡന്റാണ് അന്തിമ തീരുമാനമെടുക്കുക. ഇന്ന് ഓഫീസ് ഉദ്ഘാടനത്തിന് ശേഷം കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ് തുടങ്ങിയ നേതാക്കളുമായി കെ.പി.സി.സി പ്രസിഡന്റ് ചര്‍ച്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button