കൊച്ചി : വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് നടന് പൃഥ്വിരാജും സംവിധായകന് ആഷിക് അബുവും പിന്മാറിയതിന് പിന്നാലെ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച് സംവിധായകന് സിദ്ദിഖ് ചേന്ദമംഗല്ലൂര്‍. നട്ടെല്ല് പണയം വെക്കാത്ത ഒരു നായകൻ കുഞ്ഞഹമ്മദ് ഹാജി എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷം ധരിക്കുമെന്നും സിദ്ദിഖ് ചേന്ദമംഗല്ലൂര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
വാരിയം കുന്നന്റെ യദാർത്ഥ ചരിത്രമാണ് കേരളജനത ആഗ്രഹിക്കുന്നതെങ്കിൽ സംവിധാനം ചെയ്യാൻ ഞാൻ തയ്യാറാണ്.ഇന്ന് രാത്രി 8 മുതൽ 10 മണി വരെ നിരവധി പ്രൊഡക്ഷൻ ടീമുമായി സംസാരിച്ചു. നട്ടെല്ല് പണയം വെക്കാത്ത ഒരു നായകൻ കുഞ്ഞഹമ്മദ് ഹാജി എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷം ധരിക്കും എന്നത് ഉറപ്പ്.
Read Also : നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നു
നിലവിലെ നിർമ്മാതക്കളും സ്ക്രിപ്റ്റ് ഡയറക്ട്റും തയ്യാറാണങ്കിൽ ഉറക്കെ വിളിച്ചു പറയൂ. മതേതരമണ്ണിൽ വർഗ്ഗീയതയും ഭീഷണിയും വാഴില്ലെന്ന്.
സിദ്ദീഖ് ചേന്ദമംഗല്ലൂർ
Post Your Comments