തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലുണ്ടായത് ദയനീയ പരാജയമാണെന്ന് സി.പി.എം കത്ത്. സംസ്ഥാനത്തൊട്ടാകെ ഉണ്ടായ ഇടതുപക്ഷ മുന്നേറ്റത്തോടൊപ്പം മുന്നേറാന്‍ എറണാകുളം ജില്ലക്ക് സാധിച്ചില്ലെന്നും കീഴ്ഘടകങ്ങളില്‍ വിതരണം ചെയ്ത രേഖ പറയുന്നു. കഴിഞ്ഞ തവണ പാലക്കാട് മൂന്നാം സ്ഥാനത്ത് പോയതിനെതുടര്‍ന്ന് സംസ്ഥാന കമ്മിറ്റി നേരിട്ട് അന്വേഷണം നടത്തി എം.വി. ഗോവിന്ദന് നല്കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെന്നും പറയുന്നു. ഇ. ശ്രീധരന്റെ സ്ഥാനാര്ഥിത്തോടെ ബി.ജെ.പി വിജയത്തിന് കൂടുതല്‍ ശ്രമിച്ചു.
Read Also: പരിശോധനകൾ കുറഞ്ഞു: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്
കോണ്‍ഗ്രസ് വോട്ടിനൊപ്പം പാര്‍ട്ടിക്ക് കിട്ടിയിരുന്ന വോട്ടുകളും നഷ്ടപ്പെട്ടു. ഈ സാഹചര്യം കണ്ട് ആവശ്യമായ സംഘടനാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. മണ്ഡലത്തില്‍ എല്‍.ഡി.എഫിന് കിട്ടിപ്പോന്ന ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായി ലഭിച്ചില്ല. പാലക്കാട് സ്വാധീന കേന്ദ്രങ്ങളില്‍പോലും കുറവുണ്ടായി. അപമാനകരമായ മൂന്നാം സ്ഥാനമാണ് കിട്ടിയത്.
Post Your Comments