Latest NewsFootballNewsSports

ബാഴ്‌സയിൽ മെസിയുടെ പത്താം നമ്പർ ജേഴ്സി ഇനി സ്പാനിഷ് താരത്തിന്

മാഡ്രിഡ്: ഇതിഹാസ താരം ലയണൽ മെസി ബാഴ്‌സലോണയിൽ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്സി ഇനി മുതൽ സ്പാനിഷ് താരം അൻസു ഫാറ്റി അണിയും. ബാഴ്‌സയിൽ പത്താം നമ്പർ ജേഴ്സി റിട്ടയർ ചെയ്യണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ലാ ലിഗയുടെ നിയമപ്രകാരം 1 മുതൽ 25 വരെ നമ്പർ വരെയുള്ള ജേഴ്സികൾ നിർബന്ധമായും ക്ലബുകൾ ഉപയോഗിക്കണമെന്നാണ്. അതുകൊണ്ട് തന്നെ പത്താം നമ്പർ ജേഴ്സി അൻസു ഫാറ്റി അണിയുമെന്ന് ബാഴ്‌സലോണ അറിയിച്ചു.

അർജന്റീനിയൻ താരം സെർജിയോ അഗ്യൂറോയും മെംഫിസ് ഡെപെയും ഫിലിപ്പ് കുട്ടീഞ്ഞോയും പത്താം നമ്പറിന് യോജിച്ച മികച്ച താരങ്ങളാണ്. എന്നാൽ ഈ താരങ്ങളുടെ നമ്പറുകൾ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു. അതേസമയം, കുട്ടീഞ്ഞോ ബാഴ്‌സലോണ വിടാനുള്ള മനസുമായാണ് നിൽകുന്നത്.

Read Also:- പാ​ദ​ങ്ങ​ൾ വി​ണ്ടു​കീ​റുന്നത് തടയാൻ

നേരത്തെ, പത്താം നമ്പർ ജേഴ്സി സ്പാനിഷ് യുവതാരം പെഡ്രി അണിയുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബാഴ്സയിലെ തുടക്കകാലത്ത് 30-ാം നമ്പർ ജേഴ്സിയായിരുന്നു മെസി അണിഞ്ഞിരുന്നത്. പിന്നീട് രണ്ടു സീസണുകളിൽ 19-ാം നമ്പർ ജേഴ്സിയിലും താരം കളത്തിലിറങ്ങി. 2008ൽ റൊണാൾഡീഞ്ഞോ ടീം വിട്ടതോടെയാണ് മെസി പത്താം നമ്പർ ജേഴ്സിയിലേക്ക് മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button