ന്യൂഡല്‍ഹി : താലിബാന് വീണ്ടും മുന്നറിയിപ്പ് നല്‍കി ഇന്ത്യ. ഭീകരത വളര്‍ത്താനുള്ള അഫ്ഗാന്റെ നീക്കങ്ങള്‍ ഇന്ത്യ അനുവദിച്ച് നല്‍കില്ലെന്ന് ഒരിക്കല്‍ കൂടി മുന്നറിയിപ്പ് നല്‍കി . അഫ്ഗാന്റെ മണ്ണില്‍ ഭീകരത വളര്‍ത്താന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അഫ്ഗാനിലെ സര്‍ക്കാര്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഇന്ത്യ താലിബാന് മുന്നറിയിപ്പ് നല്‍കിയത്.
Read Also : മലയാളികള്‍ അടക്കം ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറും, അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം
‘ ഭീകരതയും, ഭീകരരെയും കയറ്റി അയക്കാനുള്ള മണ്ണായി താലിബാന്‍ അഫ്ഗാനിസ്താനെ ഉപയോഗിക്കരുത്. ഏത് തരത്തിലുള്ള സര്‍ക്കാരാണ് അഫ്ഗാനില്‍ രൂപീകരിക്കാനിരിക്കുന്നതെന്ന് ഇന്ത്യയ്ക്ക് അറിയില്ല. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളൊന്നും തന്നെ അറിയിക്കാനില്ല’ – ബാഗ്ചി പറഞ്ഞു.
അതേസമയം, കാബൂളിലെ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഉടന്‍ തന്നെ ദേവീ ശക്തി ദൗത്യം ആരംഭിക്കും. നിലവില്‍ കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിക്കുന്നില്ല. ഭൂരിഭാഗം ഇന്ത്യക്കാരും അഫ്ഗാന്‍ വിട്ടുവെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments