Latest NewsNewsLife StyleFood & CookeryHealth & Fitness

ഈസിയായി ക്യാരറ്റ് മിൽക്ക് ഷേക്ക് തയ്യാറാക്കാം

വിറ്റാമിനുകളും മിനറലുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഒന്നാണ് ക്യാരറ്റ്. നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് ക്യാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്. ക്യാരറ്റിലെ ആന്റിഓക്സിഡന്റുകൾ ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ക്യാരറ്റ് പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ക്യാരറ്റ് ഇനി മുതൽ മിൽക്ക് ഷേക്കായി കഴിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇനി എങ്ങനെയാണ് ക്യാരറ്റ് മിൽക്ക് ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കാം.

വേണ്ട ചേരുവകൾ

ക്യാരറ്റ് 2 എണ്ണം
ഏലയ്ക്ക 2 എണ്ണം
തണുത്ത പാൽ 500 ml
പഞ്ചസാര ആവശ്യത്തിന്
അണ്ടിപ്പരിപ്പ്,പിസ്ത,ബദാം ആവശ്യത്തിന്

Read Also  :  ലൈംഗികതയിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?: അറിയാം ഈക്കാര്യങ്ങൾ

തയ്യാറാക്കുന്ന വിധം…

പീൽ ചെയ്ത ക്യാരറ്റ്, ഏലയ്ക്ക ,അല്പം വെള്ളവും ചേർത്ത് നന്നായി വേവിക്കുക. ചൂടാറിയത് ശേഷം ക്യാരറ്റ് നന്നായി അരച്ചെടുക്കുക. അതിലേക്ക് തണുത്ത പാലും ,പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കുക. ഇത് അരിച്ചു ഗ്ലാസ്സിലേക്കോഴിച്ചു മുകളിൽ അൽപം നട്ട്സ് പൊടിച്ചു ചേർത്ത് കുടിക്കാവുന്നതാണ്. ക്യാരറ്റ് മിൽക്ക് ഷേക്ക് തയ്യാറായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button