Latest NewsNewsLife StyleHealth & FitnessSex & Relationships

ലൈംഗികതയിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?: അറിയാം ഈക്കാര്യങ്ങൾ

ആരോഗ്യകരമായ ഒരു ബന്ധത്തിൽ ലൈംഗികതയുടെ പ്രധാനം വളരെ വലുതാണ്. ലൈംഗികത ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തും. എന്തുകൊണ്ടാണ്, എങ്ങനെയെല്ലാമാണ് ലൈംഗികത ആരോഗ്യമേകുന്നത് എന്ന് അറിയാം.

സമ്മർദം അകറ്റുന്നു

നമ്മൾ സമ്മർദത്തിലായിരിക്കുമ്പോൾ ലൈംഗികതയെക്കുറിച്ച് ചിന്തിക്കുകയേയില്ല. എന്നാൽ ഏറ്റവും നല്ല സ്ട്രെസ് റിലീവർ ലൈംഗികത ആണെന്നറിയുമോ? ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ എല്ലാ ‘ഫീൽ ഗുഡ് കെമിക്കൽസും’ തലച്ചോറിലെത്തുന്നു. ഇതേ സമയം സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയുന്നു. ലൈംഗികതയുടെ സമയത്ത് രതിമൂർച്ഛയ്ക്കു ശേഷം ഡോപാമിൻ, എൻഡോർഫിൻ, ഓക്സിടോസിൻ തുടങ്ങിയ ഹോർമോണുകൾ എല്ലാം റിലീസ് ചെയ്യപ്പെടുന്നു. ഡോപാമിൻ തലച്ചോറിനെ ഉണർവുള്ളതാക്കുന്നു. എൻഡോർഫിൻ സമ്മർദവും വേദനയും അകറ്റുന്നു.

രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തും

പതിവായ ലൈംഗികത രോഗങ്ങളെ അകറ്റും. ഇമ്മ്യൂണോഗ്ലോബുലിന്റെ അളവ് കൂടാൻ ലൈംഗികത സഹായിക്കും. ഇത് രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തും.

ഹൃദയാരോഗ്യമേകുന്നു

ആഴ്ചയിൽ രണ്ടു തവണ എങ്കിലും ലൈംഗികബന്ധത്തിലേർപ്പെടുന്നവർക്ക് മാസത്തിൽ ഒരു തവണ ലൈംഗികതയിൽ ഏർപ്പെടുന്നവരെക്കാൾ ഹൃദ്രോഗം വരാനുള്ള സാധ്യത 45 ശതമാനം കുറവാണെന്ന് ന്യൂ ഇംഗ്ലണ്ട് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ പറയുന്നു.

ലൈംഗികത എന്ന വ്യായാമം

നിങ്ങൾ ചെറുപ്പക്കാരനും ആരോഗ്യവാനും ആണെങ്കിൽ അരമണിക്കൂർ ലൈംഗികതയ്ക്കായി ചെലവിടുന്നത് ഒരു പരിധി വരെ വ്യായാമം തന്നെയാണ്. അരമണിക്കൂർ ലൈംഗികബന്ധം 85 കാലറി കത്തിച്ചു കളയുമെന്നാണ് പഠനങ്ങൾ പറയുന്നത്. മണിക്കൂറിൽ 4.5 കിലോ മീറ്റർ നടക്കുന്നതിനും 8 കി. മീറ്റർ ജോഗിങ് ചെയ്യുന്നതിനും തുല്യമാണത്രേ ലൈംഗികബന്ധം.പേശികൾക്കും സന്ധികൾക്കും ഇത് ഒരു വ്യായാമം ആണ്. ലൈംഗികത ശ്വസനം കൂട്ടുന്നു. ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം ഇവ നിയന്ത്രിക്കുന്നു. ആരോഗ്യവാന്മാരായ സ്ത്രീ പുരുഷന്മാർക്ക് ഊർജ്ജദായകമാണ് ലൈംഗികത.

Read Also  :  ‘യൂട്യൂബ് ചാനല്‍ തുടങ്ങി എന്തും പറയാമെന്ന അവസ്ഥ’: ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി

ഓർമശക്തി മെച്ചപ്പെടുത്തുന്നു‌‌

വാർധക്യത്തിലും ലൈംഗിക ജീവിതം ആക്ടീവ് ആകുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമത്രേ. 50 നും 89 നും ഇടയിൽ പ്രായമുള്ള സെക്ഷ്വലി ആക്ടീവായ പുരുഷന്മാർക്ക് ബൗദ്ധിക പ്രവർത്തനം മെച്ചപ്പെട്ടതായി ബ്രിട്ടീഷ് ഗവേഷകർ പറയുന്നു. വാർധക്യത്തിലും സ്നേഹബന്ധം പുലർത്തുന്നത് ബുദ്ധി, ഓർമശക്തി ഇവയ്ക്ക് ഏറെ നല്ലത്.

വേദനകൾക്ക് പരിഹാരം

ആർത്തവ സംബന്ധമായ വേദന, ഗുരുതരമായ നടുവേദന, കാൽവേദന എന്തിനേറെ മൈഗ്രേൻ പോലും കുറയ്ക്കാൻ ലൈംഗികതയ്ക്ക് ആവും. യോനിയിലുണ്ടാകുന്ന ഉത്തേജനം വേദനകളെ 40 ശതമാനത്തോളം കുറയ്ക്കും. രതിമൂർച്ഛയിലെത്തുമ്പോഴേക്കും വേദന 75 ശതമാനവും കുറയ്ക്കാൻ സഹായിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button