ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചലും താരനും. താരന്‍ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. തലമുടികൊഴിച്ചിലിനും താരന്‍ കാരണമാകാം. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത്.
പല കാരണങ്ങള്‍ കൊണ്ടും താരന്‍ വന്നേക്കാം.കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. തലമുടിയില്‍ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാന്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം. ശിരോചര്‍മ സംരക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തിയാലും ഒരുപരിധിവരെ താരനെ പ്രതിരോധിക്കാന്‍ സാധിക്കും. താരനെ പ്രതിരോധിക്കുന്നതിലൂടെ ഒരു പരിധി വരെ തലമുടികൊഴിച്ചിലും തടയാം.
കേശസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒരു മികച്ച കൂട്ടാണ് ഉലുവ. ഇവ താരന്‍ അകറ്റാനും തലമുടി വളരാനും സഹായിക്കും. ഇതിനായി ആദ്യം ഉലുവ നന്നായി കുതിര്‍ത്തുക. ശേഷം ഇത് അരച്ചു പേസ്റ്റാക്കണം. ഇനി ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. പതിവായി ഇത് ചെയ്യുന്നത് തലമുടി കൊഴിച്ചില്‍ തടയാനും തിളക്കമുള്ള മുടി ലഭിക്കാനും സഹായിക്കും. കുതിര്‍ത്ത് അരച്ചെടുത്ത ഉലുവ തൈരില്‍ ചേര്‍ത്ത് മുടിയില്‍ തേയ്ക്കുന്നതും നല്ലതാണ്. താരനെ തടയാനും മുടി കൊഴിച്ചില്‍ തടയാനും ഇതു സഹായിക്കും. തൈരിന് പകരം മുട്ടയുടെ മഞ്ഞയും ഫലം നല്‍കും.
Post Your Comments