തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ ഉപവകഭേദം എവൈ-1 വ്യാപിക്കുന്നതായി കണ്ടെത്തി. ഡെല്‍റ്റ വകഭേദത്തിന്റെ ഉപവകഭേദമായ എവൈ 1 ആണ് സംസ്ഥാനത്ത് പടരുന്നതായി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് തന്നെ ഡെല്‍റ്റയുടെ എവൈ 1 വകഭേദം ഏറ്റവും കൂടുതലായി സ്ഥിരീകരിച്ചിരിക്കുന്നതും കേരളത്തിലാണ്. സംസ്ഥാനത്ത് കേരളത്തില്‍ ഡെല്‍റ്റ വകഭേദം രൂക്ഷമായതിനെ തുടര്‍ന്നാണ് കൊവിഡ് വ്യാപനം ശക്തമായത്.
കേരളത്തിലെ അഞ്ച് ജില്ലകളിലാണ് ഡെല്‍റ്റയുടെ എവൈ 1 വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഈ ഉപവകഭേദം കണ്ടെത്തിയത്. എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് ഡെല്‍റ്റയുടെ എവൈ 1 വകഭേദം കണ്ടെത്തിയിരിക്കുന്നത്. എവൈ 1 മുതല്‍ എവൈ 25 വരെയുളള ഉപവകഭേദങ്ങളുടെ സാന്നിധ്യം കേരളത്തിലുളളതായി സംശയിക്കുന്നുണ്ട്.
Post Your Comments