ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ കണക്കിൽ വൻ വർദ്ധനവ്. 24 മണിക്കൂറിനിടയില്‍ 47,092 പേര്‍ക്ക് ഇന്ത്യയില്‍ കൊവിഡ് ബാധിച്ചു. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ കണക്കാണിത്. ഇതില്‍ 32,803 രോഗികളും കേരളത്തിൽ നിന്നുമാത്രമുള്ളതാണ്. രാജ്യത്തെ ആകെ കോവിഡ് പോസ്റ്റിറ്റിവ് റിപ്പോർട്ടുകളുടെ 70 ശതമാനവും കേരളത്തിൽ നിന്നാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് നിലവില്‍ ഇന്ത്യയില്‍ 3,89,583 രോഗികളാണുള്ളത്. ഇതിൽ 2,29,941 രോഗികളും കേരളത്തിൽ ആണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 509 പേരാണ് രാജ്യത്ത് കൊവിഡ് കാരണം മരണമടഞ്ഞത്. ഇതില്‍ 171 പേരും കേരളത്തില്‍ നിന്നുമാണ്. മൊത്തം 35,181 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടി. രാജ്യത്ത് മൂന്നാം തരംഗം ആരംഭിക്കുകയാണോയെന്ന ആശങ്കയിലാണ് വിദഗ്ധർ. രാജ്യത്ത് രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാവാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്നതിൽ കേരളം പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ. പ്രതിപക്ഷമടക്കമുള്ളവർ സർക്കാരിന്റെ പാളിയ പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഹോം ഐസലേഷൻ നടപ്പാക്കുന്നതിലും സിഎഫ്എൽടിസികളുടെ പ്രവർത്തനത്തിലും വീഴ്ചകൾ സംഭവിച്ചുവെന്നാണ് സൂചന.
Post Your Comments