KeralaLatest NewsNews

പെറ്റി അടയ്ക്കാത്തതിന് മൂന്നു വയസ്സുകാരിയെ കാറിൽ പൂട്ടിയിട്ട് പൊലീസ്: പരാതിയുമായി മാതാപിതാക്കള്‍

പിന്‍സീറ്റിലിരുന്ന കുട്ടി കരഞ്ഞിട്ട് പോലും പൊലീസ് നോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു

തിരുവനന്തപുരം : പെറ്റി അടയ്ക്കാത്തതിന് മൂന്ന് വയസുകാരിയെ കാറില്‍ തനിച്ചാക്കി പൊലീസ് താക്കോല്‍ ഊരിയെടുതെന്ന പരാതിയുമായി മാതാപിതാക്കള്‍. തിരുവനന്തപുരം ബാലരാമപുരം പോലീസിനെതിരേയാണ് നെയ്യാറ്റിന്‍കര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയും പരാതിയുമായി രംഗത്തെത്തിയത്.

ഫെബ്രുവരി 23-നാണ് സംഭവം നടന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കലാപ്രവര്‍ത്തകര്‍ കൂടിയായ ദമ്പതികളെ ബാലരാമപുരത്ത് വെച്ച് പോലീസ് തടയുകയും അമിതവേഗത്തിന് പിഴ 1500 രൂപ പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കൈയില്‍ പണമില്ലെന്ന് അറിയിച്ചെങ്കിലും പോലീസ് കൂട്ടാക്കിയില്ല. പണമടച്ചാലോ പോവാന്‍ അനുവദിക്കുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞതോടെ ഒരു മണിക്കൂറിന് ശേഷം ഇവർ പിഴയടച്ചു. അതിനിടെ അതിവേഗതയില്‍ പോകുന്ന മറ്റ് വാഹനങ്ങളെ എന്തുകൊണ്ട് തടയുന്നില്ലെന്ന് ചോദിച്ചപ്പോള്‍ ഷിബുകുമാറിനെ പൊലീസ് മര്‍ദിക്കാന്‍ തുടങ്ങുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതോടെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അഞ്ജന ഈ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കാന്‍ തുടങ്ങിയതോടെ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ കാറില്‍ കയറി താക്കോലെടുത്ത് ലോക്ക് ചെയ്ത് പുറത്തിറങ്ങി. പിന്‍സീറ്റിലിരുന്ന കുട്ടി കരഞ്ഞിട്ട് പോലും പൊലീസ് നോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.

Read Also  :  ഒമർ ലുലുവിന്റെ ‘വാരിയൻകുന്നൻ’ : സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

അതേസമയം, ആറ് മാസം മുമ്പ് നടന്ന സംഭവത്തില്‍ അന്ന് പരാതി കൊടുത്തിരുന്നില്ലെന്നും ദമ്പതികൾ പറഞ്ഞു. പക്ഷേ തോന്നയ്ക്കലില്‍ കഴിഞ്ഞ ദിവസം എട്ടുവയസ്സുകാരിയുടെ മുന്നില്‍ അച്ഛനെ കള്ളനായി ചിത്രീകരിച്ച പൊലീസിന്‍റെ ക്രൂരത കണ്ടാണ് ഈ സംഭവവും പൊതുസമൂഹം അറിയണം എന്ന നിലപാട് സ്വീകരിച്ചതെന്ന് കുട്ടിയുടെ അമ്മ അ‍ഞ്ജന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button