ThiruvananthapuramKeralaLatest NewsNews

ഓവർ ബ്രിഡ്ജ് പണികൊടുത്തു, ഐഎസ്ആര്‍ഒയുടെ കൂറ്റന്‍ കാര്‍ഗോ റോഡരികിൽ ‘പോസ്റ്റായി’: യാത്ര സ്തംഭിച്ചു

തിരുവനന്തപുരം: ഐഎസ്ആർഒയുടെ വിൻഡ് ടണൽ പദ്ധതിക്കായി മുംബൈയിൽനിന്നും എത്തിച്ച കൂറ്റൻ കാർഗോയുടെ യാത്ര സ്തംഭിച്ചു. ബൈപ്പാസിലെ ഫുട്‌ ഓവർ ബ്രിഡ്ജിന്റെ പൊക്കക്കുറവ് മൂലം വാഹനത്തിന് കടന്നു പോകാൻ കഴിയാത്തതാണ് യാത്ര തടസ്സത്തിന് കാരണം. ഇതേത്തുടർന്ന്, കഴക്കൂട്ടം ദേശീയപാതയ്ക്കരികിൽ വാഹനം ദിവസങ്ങളായി നിർത്തിയിട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം 18നാണ് വാഹനം കൊല്ലം തുറമുഖത്തുനിന്ന് യാത്ര ആരംഭിച്ചത്.

കെഎസ്ഇബിയും പൊലീസും വളരെയധികം പരിശ്രമിച്ചാണ് ദേശീയപാതയിലൂടെ വാഹനം കടത്തിവിട്ടത്. പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മറ്റു വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. യാത്രയ്ക്കു തടസമാകുന്ന മരക്കൊമ്പുകളും വൈദ്യുതി കമ്പികളും മാറ്റേണ്ടതിനാൽ രാത്രി യാത്രയ്ക്കു കഴിയുമായിരുന്നില്ല. പിന്നിട്ട 14 വൈദ്യുതി സെക്ഷനുകളിൽ ജീവനക്കാർ സുഗമമായ യാത്രയ്ക്കു രംഗത്തിറങ്ങി. കഴക്കൂട്ടത്തെത്തിയപ്പോൾ സ്വകാര്യ സ്കൂളിനു മുന്നിലെ ഫുട്‌ ഓവർ ബ്രിഡ്ജ് തടസമാകുമെന്നു കരുതിയെങ്കിലും മറിമടക്കാനായി. രണ്ടാമത്തെ ബ്രിഡ്ജാണ് വില്ലനായത്.

Also Read: അഴീക്കല്‍ അപകടം: കോസ്റ്റല്‍ പൊലീസുക്കാർക്കെതിരെ മത്സ്യത്തൊഴിലാളികള്‍

12 ജീവനക്കാരാണ് ആകെയുള്ളത്. രാജേശ്വരിക്കാണ് വാഹനത്തിന്റെ ഗതാഗത ചാർജ്. 96 ചക്രങ്ങളുള്ള വാഹനങ്ങളിൽ രണ്ട് കാർഗോയാണുള്ളത്. ഇതിനു 128, 56 ടൺ വീതമാണ് ഭാരം. 128 ടൺ ഭാരമുള്ള കാർഗോയുടെ നീളം 9.8 മീറ്ററും വീതി 5.6 മീറ്ററും ഉയരം 5.7 മീറ്ററുമാണ്. 56 ടൺ ഭാരമുള്ള കാർഗോയ്ക്ക് 5.1 മീറ്റർ വീതിയും 5.9 നീളവും 6.05 മീറ്റർ ഉയരവുമുണ്ട്. അതേസമയം നിർമാണം പുരോഗമിക്കുന്ന സ്വകാര്യ മാളിന്റെ അടുത്തുള്ള ഫുട്‌ ഓവർ ബ്രിഡ്ജിന്റെ വശത്തുള്ള ഓട നിരത്തി വാഹനം കടത്തിവിടാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിന് ദേശീയപാത അതോറിറ്റിക്കു കത്തു നൽകി. ഫുട്‌ ഓവർ ബ്രിഡ്ജ് കടന്നാൽ രണ്ടു ദിവസം കൊണ്ട് ചാക്ക ഓൾസെയിന്റ്സ് കോളജ് വഴി വാഹനം തുമ്പയിലെ ഐഎസ്ആർഒ കേന്ദ്രത്തിലെത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button