Latest NewsIndiaNews

അഞ്ച് സഹോദരങ്ങൾക്കും കൂടി ഒരു ഭാര്യ, കിടക്കുന്നത് ഒരു മുറിയിൽ: വ്യത്യസ്ത ആചാരങ്ങൾ ഇപ്പോഴും പാലിക്കുന്ന കൊച്ചുഗ്രാമം

മഹാഭാരത കഥയിലെ പാഞ്ചാലിയെ എല്ലാവർക്കും അറിയാം. അതുപോലെ യഥാർത്ഥ ജീവിതത്തിലും ഒരു ‘പാഞ്ചാലി’ ഉണ്ട്. അഞ്ച് ഭർത്താക്കന്മാരാണ് ഈ പെൺകുട്ടിക്കുള്ളത്. ഉത്തരേന്ത്യയിലെ ഡെറാഡൂൺ പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് രാജോ വർമ്മ എന്ന പെൺകുട്ടി താമസിക്കുന്നത്. ഈ നാടിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും എക്കാലവും ഓരോ തലമുറയും പിന്തുടർന്ന് പോരുന്നു. അത്തരത്തിൽ ഭർത്താവിന്റെ സഹോദരന്മാരെ കൂടി വിവാഹം കഴിക്കുക എന്ന പഴയ ആചാരം ഈ കൊച്ചുഗ്രാമത്തിൽ ഇപ്പോഴും നിലനിൽക്കുന്നു.

Also Read:‘അമ്മയാണെന്ന് എന്താ ഉറപ്പ്? തെളിവ് എവിടെ’: കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ആക്രമണം

രാജോ ഗുഡ്ഡു ആണ് കഥയിലെ നായിക. രാജോയ്ക്ക് അഞ്ച് ഭർത്താക്കന്മാർ ആണുള്ളത്. 21 വയസ്സ് ഉള്ള രാജോ എന്ന പെൺകുട്ടി 24 വയസുള്ള ഗുഡ്ഡുവിനെയാണ് വിവാഹം ചെയ്തത്. നാട്ടിലെ ആചാര പ്രകാരം ഭർത്താവിന്റെ സഹോദരങ്ങളെ കൂടി വിവാഹം കഴിക്കേണ്ടി വന്നു. ആദ്യ വിവാഹം കഴിഞ്ഞു ഒരു വർഷത്തിന് ശേഷം രാജോ ഭർത്താവിന്റെ മറ്റു സഹോദരങ്ങളെയും വിവാഹം ചെയ്തു. ഓരോ ദിവസം ഓരോരുത്തർക്കൊപ്പം കഴിയണമെന്നാണ് ആചാരം. എല്ലാവരും ഒരു മുറിയിൽ തന്നെ കഴിയണമെന്നുമുണ്ട്. അങ്ങനെയാണെങ്കിൽ സമൃദ്ധിയും സന്തോഷവും ഉണ്ടാകുമത്രേ.

ഉത്തരേന്ത്യയിലെ ഡെറാഡൂൺ പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ ആണ് ഈ ആചാരം ഉള്ളത്. അമ്പരപ്പിക്കുന്ന ഈ ആചാരം ഇന്നും ഈ ഗ്രാമത്തിൽ ഉണ്ട്. ഭർത്താവിനെ വിവാഹം കഴിക്കുന്ന യുവതി ഭർത്താവിന് എത്ര സഹോദരന്മാർ ഉണ്ടോ അവരെയും വിവാഹം കഴിക്കണം. എല്ലാ ഭർത്താക്കന്മാരേയും തുല്യമായി സ്നേഹിക്കുകയും വേണം. ഇത്തരത്തിൽ വിവാഹം ചെയ്താൽ സമ്പൽ സമൃദി ഉണ്ടാവും എന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button