NewsDevotional

ക്ഷേത്ര പ്രദക്ഷിണം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ പലരും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ പലതും ശ്രദ്ധിക്കുന്നില്ല.

തെറ്റായ രീതിയില്‍ ക്ഷേത്ര പ്രദക്ഷിണം നടത്തിയാല്‍ അത് പലപ്പോഴും ദോഷഫലങ്ങളാണ് നമുക്ക് നല്‍കുക. പ്രദക്ഷിണത്തിന്റെ എണ്ണം ഓരോ ദേവന്‍മാര്‍ക്കും ദേവതകള്‍ക്കും വ്യത്യസ്തമാണ്. ഓരോ ദേവീ ദേവന്‍മാര്‍ക്കും പ്രദക്ഷിണത്തിന്റെ എണ്ണത്തില്‍ വ്യത്യാസമുണ്ട്. ഗണപതിയ്ക്ക് ഒന്ന്, സൂര്യന് 2, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിയ്ക്കും നാല്, ശാസ്താവിന് അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രദക്ഷിണത്തിന്റെ എണ്ണങ്ങള്‍. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.

ശയന പ്രദക്ഷിണം പല ക്ഷേത്രങ്ങളിലും വഴിപാടായി നടത്തുന്നതാണ്. എന്നാല്‍ കഠിന വ്യഥകളില്‍ നിന്നും പാപങ്ങളില്‍ നിന്നും മുക്തി നേടാനാണ് ശയന പ്രദക്ഷിണം നടത്തുന്നത്. പ്രദക്ഷിണം നടത്തുമ്പോള്‍ ഒരിക്കലും ബലിക്കല്ലില്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല.

ക്ഷേത്രത്തില്‍ പലപ്പോഴും പ്രദക്ഷിണം നടത്തുമ്പോള്‍ ഒന്ന്, മൂന്ന്, അഞ്ച് എന്നിങ്ങനെയാണ് പ്രദക്ഷിണം നടത്തേണ്ടത്. എന്നാല്‍ സാധാരണയായി മൂന്ന് പ്രദക്ഷിണമാണ് നടത്തേണ്ടത്. ആദ്യത്തേത് പാപമോക്ഷത്തിനും രണ്ടാമത്തേത് ദേവദര്‍ശന ഫലവും മൂന്നാമത്തേത് ഐശ്വര്യഫലവും നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button