NewsInternational

കീഴടങ്ങാൻ തയാറല്ല, വേണമെങ്കിൽ താലിബാന് ഭാഗ്യം പരീക്ഷിക്കാം: ചർച്ച പരാജയപെട്ടതിനെ തുടർന്ന് പോരാടാനുറച്ച് പഞ്ച്ശീർ

പ്രശ്നം സമാധാനപരമായി അവസാനിപ്പിക്കാൻ പഞ്ച്ശീറിലെ ചിലർ ആഗ്രഹിക്കുന്നില്ലെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന് കീഴടങ്ങാത്ത പഞ്ച്ശീറിലെ വടക്കൻ സഖ്യവും താലിബാൻ ഭീകരരുമായി നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടു. താലിബാൻ നേതാവ് മുല്ല അമിർ ഖാൻ മൊടാഖിയും പഞ്ച്ശീറിലെ ഗോത്ര നേതാക്കൻമാരും തമ്മിലായിരുന്നു ചർച്ച നടത്തിയത്. എന്നാൽ ചർച്ച പരാജയമായിരുന്നുവെന്ന് താലിബാൻ നേതാവ് മുല്ല അമിർ ഖാൻ വ്യക്തമാക്കി.

പഞ്ച്ശീറിലെ നേതാക്കളുമായി നിങ്ങൾക്ക് സംസാരിക്കാമെന്നും യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നവരോട് മതിയാക്കാൻ പറയണമെന്നും മുല്ല അമിർ ജനങ്ങൾക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടു. പ്രശ്നം സമാധാനപരമായി അവസാനിപ്പിക്കാൻ പഞ്ച്ശീറിലെ ചിലർ ആഗ്രഹിക്കുന്നില്ലെന്ന് താലിബാന്റെ മുതിർന്ന നേതാവ് വ്യക്തമാക്കി. ഇതേതുടർന്ന് പഞ്ച്ശീർ മലനിരകളുടെ ഇരുവശത്തുനിന്നും താലിബാൻ ആക്രമണം ആരംഭിച്ചു.

സാധാരണക്കാരനായി രാജകീയ പകിട്ടുകള്‍ ഇല്ലാതെ ലണ്ടനിലെ തെരുവില്‍ ദുബായ് കിരീടാവകാശി

അതേസമയം, താലിബാൻ ഭീകരർക്ക് മുന്നിൽ കീഴടങ്ങാൻ തയാറല്ലെന്ന് നാഷണൽ റസിസ്റ്റന്റ് ഫ്രണ്ട് നേതാവ് ഫഹിം ദഷ്ടി വ്യക്തമാക്കി. ‘അവർക്ക് വേണമെങ്കിൽ ഭാഗ്യം പരീക്ഷിക്കാം. ദൈവസഹായത്താൽ ഭാഗ്യം അവരുടെ കൂടെയല്ല’. ഫഹിം ദഷ്ടി പറഞ്ഞു.

താലിബാന് കീഴടങ്ങാൻ കൂട്ടാക്കാത്ത അഫ്ഗാനിലെ ഏക പ്രവിശ്യയാണ് പഞ്ച്ശീർ. ഉസ്ബെക്കുകളുടേയും താജിക്കുകളുടേയും സഹായത്തോടെയാണ് താലിബാൻ ഭീകരർക്കെതിരെ പഞ്ച്ശീറിൽ വടക്കൻ സഖ്യം പോരാട്ടം നടത്തുന്നത്. ഭീകരർക്ക് എതിരായ പോരാട്ടം അവസാനിപ്പിക്കേണ്ടതില്ലെന്നാണ് പുറത്താക്കപ്പെട്ട മുൻ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹ്, അഹ്മദ് മസൂദ് എന്നിവരുടെ നേതൃത്തിലുള്ള സഖ്യത്തിന്റെ തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button