
കോഴിക്കോട് : ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സിപിഡി കാലിക്കറ്റ് ടീം 2343.310 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. കാപ്സ്യൂൾ ആകൃതിയിലുള്ള നാല് പാക്കറ്റുകളിൽ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
കോഴിക്കോട് പുറക്കാട് സ്വദേശി നമ്പൂരി മടത്തിൽ ഷെഫീഖിൽ നിന്നും 1170.380 ഗ്രാം സ്വർണ്ണ മിശ്രിതവും ഭാര്യ സുബൈറയിൽ നിന്ന് 1172.930 ഗ്രാം സ്വർണ്ണ മിശ്രിതവുമാണ് പിടിച്ചെടുത്തത്. അസിസ്റ്റന്റ് കമ്മീഷണർ കെ വി രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണം പിടിച്ചെടുത്തത്.
Post Your Comments