കാബൂള്‍: അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന് താലിബാനെ അഭിനന്ദിച്ച് അല്‍ ഖ്വയ്ദ. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും വീണ്ടും ഖുറാന്‍ വരികള്‍ പാരായണം ചെയ്യുന്നത് കേള്‍ക്കണമെന്നും അല്‍ ഖ്വയ്ദ നേതാക്കളുടെ സന്ദേശത്തില്‍ പറയുന്നു. ഒരു അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച് വാര്‍ത്ത വന്നിരിക്കുന്നത്.
Read Also : കേരളത്തില്‍ എല്‍ടിടിഇയും പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളും പിടിമുറുക്കുന്നുവെന്ന് റിപ്പോര്‍ട്ട്
‘സര്‍വ്വവ്യാപിയായ ദൈവത്തെ ഞങ്ങള്‍ വാഴ്ത്തുന്നു. അവിശ്വാസത്തിന്റെ എല്ലാമായ അമേരിക്കയെ പരാജയപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത ദൈവത്തെ വാഴ്ത്തുന്നു. അമേരിക്കയെ ഇസ്ലാമിക് നാടായ അഫ്ഗാനിസ്ഥാനില്‍ പുറന്തള്ളിയ ദൈവത്തെ ഞങ്ങള്‍ വാഴ്ത്തുന്നു’- അല്‍ ഖ്വയ്ദ നേതാക്കള്‍ പറയുന്നു.
മോചിപ്പിക്കേണ്ട മറ്റ് സ്ഥലങ്ങളുടെ പേരുകളും അല്‍ ഖ്വയ്ദയുടെ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നു. പലസ്തീന്‍, മഗ്റെബ്, സോമാലിയ, യെമന്‍, ജമ്മു കശ്മീര്‍ എന്നിവയെക്കൂടി മോചിപ്പിക്കണമെന്നും അല്‍ ഖ്വയ്ദ ആവശ്യപ്പെടുന്നു. ഇതോടെ താലിബാനും അല്‍ ഖ്വയ്ദയും തമ്മിലുള്ള ബന്ധമാണ് മറനീക്കി പുറത്തുവരുന്നത്.
Post Your Comments