KeralaLatest NewsNews

കോവിഡ് കാലത്ത് പിണറായി സർക്കാർ ജനങ്ങളിൽ നിന്ന് പിഴയായി പിരിച്ചെടുത്തത് 100 കോടിയിലധികം രൂപ

തിരുവനന്തപുരം : കൊറോണ കാലത്ത് പിണറായി സർക്കാർ ജനങ്ങളിൽ നിന്ന് പിഴയായി പിരിച്ചെടുത്തത് റെക്കോർഡ് തുക. സംസ്ഥാനത്ത് പോലീസ് നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും പിഴ ചുമത്തലിന് യാതൊരുവിധ കുറവുമില്ലെന്നാണ് കണക്കുകൾ പറയുന്നത്.

കഴിഞ്ഞ വർഷം മാർച്ച് 25 മുതൽ ജൂലായ് 31 വരെയുളള കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. ഈ കാലയളവിനിടയിൽ സംസ്ഥാന സർക്കാർ 1,00,01,95,900 രൂപയാണ് ജനങ്ങളിൽ നിന്ന് പിഴയായി ഈടാക്കിയത്. ഓഗസ്റ് മാസത്തെ കണക്കുകൾ കൂടാതെയാണിത്.

എറണാകുളം സിറ്റി പരിധിയിലാണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത്. ഇവിടെ നിന്ന് 13 കോടിയിലധികം രൂപ(13,37,56,800) പിഴയിട്ടു. ഇതിനുപുറമെ എറണാകുളം റൂറലിൽ നിന്ന് ആറ് കോടിയിലധികം (6,72,40,800) രൂപയും പിഴയായി ലഭിച്ചു.

12 കോടിയിലികം പിഴ നൽകിയ മലപ്പുറം ജില്ലയാണ് പട്ടികയിൽ രണ്ടാമത്. ഇവിടെ നിന്ന് (12,53,67,200) രൂപ പിരിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ നിന്ന് 9,04,08,000 രൂപയും, സിറ്റി പരിധിയിൽ 2,63,16,500 രൂപയും പിഴ ഈടാക്കി. തൃശുർ സിറ്റിയിൽ നിന്ന് 5,46,13,500 രൂപയും തൃശൂർ റൂറലിൽ 1,81,78,000 രൂപയും ലഭിച്ചു.

കോഴിക്കോട് സിറ്റിയിൽ 3,56,16,500 രൂപയും റൂറലിൽ 3,63,08,700 രൂപയും ജനങ്ങളിൽ നിന്ന് ഈടാക്കി. കൊല്ലം സിറ്റിയിൽ 4,26,23,400 രൂപയും റൂറലിൽ 43,72,22,100 പിഴയൊടുക്കി. കണ്ണൂർ സിറ്റിയിൽ നിന്ന് 3,03,69,400 റൂറലിൽ നിന്ന് 3,01,93,400 രൂപയും പിഴ ചുമത്തി.

കേരള പോലീസ് ഭരണനിർവഹണത്തിനായി 20 ജില്ലകളായാണ് വിഭജിച്ചിരിക്കുന്നത്. വിവിധ പോലീസ് ജില്ലകളുടെ പരിധിയിൽ നിന്ന് വലിയ തോതിലുളള പിഴയാണ് ഈടാക്കിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം പോലീസുകാരുടെ അനാവശ്യ പിഴചുമത്തലിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button