Latest NewsJobs & VacanciesNewsIndia

വിപ്രോ എലൈറ്റ് നാഷണൽ ടാലന്റ് ഹണ്ട് : മൂന്നരലക്ഷം രൂപ വാർഷിക ശമ്പളത്തിൽ നിരവധി തൊഴിലവസരങ്ങൾ , ഇപ്പോൾ അപേക്ഷിക്കാം

മുംബൈ : വിപ്രോയുടെ ഏറ്റവും പുതിയ  റിക്രൂട്ട്മെന്റ്  പദ്ധതിയായ എലൈറ്റ് നാഷണൽ ടാലന്റ് ഹണ്ടിന് തുടക്കമായി. 2022 ൽ പഠനം പൂർത്തിയാക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കാണ് അവസരം. FY23 ൽ ഏകദേശം 30,000 പേർക്ക് ഓഫർ ലെറ്ററുകൾ നൽകുമെന്നാണ് പ്രതീക്ഷ.

വിപ്രോയുടെ എലൈറ്റ് നാഷണൽ ടാലന്റ് ഹണ്ട് 2021 ആഗസ്റ്റ് 23 ന് രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ 2021 സെപ്റ്റംബർ 15 ന് അവസാനിക്കും. പ്രായപരിധി 25 വയസ്സ് ആണ്.

യോഗ്യതാ മാനദണ്ഡം :

ബി.ഇ./ബി. ടെക് (നിർബന്ധിത ബിരുദം)/ M.E./M. ടെക് (5 വർഷത്തെ സംയോജിത കോഴ്സ്) ഇന്ത്യൻ കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച മുഴുവൻ സമയ കോഴ്സ്.

ഫാഷൻ ടെക്നോളജി, ടെക്സ്റ്റൈൽ എഞ്ചിനീയറിംഗ്, അഗ്രികൾച്ചർ, ഫുഡ് ടെക്നോളജി എന്നിവ ഒഴികെയുള്ള എല്ലാം.

നിങ്ങളുടെ സർവ്വകലാശാല മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 60 ശതമാനം അല്ലെങ്കിൽ 6.0 CGPA അല്ലെങ്കിൽ തത്തുല്യം

മുഴുവൻ സമയ കോഴ്സുകൾ മാത്രം

SSLC : 60 ശതമാനമോ അതിൽ കൂടുതലോ

പ്ലസ് ടു : 60 ശതമാനമോ അതിൽ കൂടുതലോ

വിപ്രോയുടെ എലൈറ്റ് നാഷണൽ ടാലന്റ് ഹണ്ട് : ശമ്പളം

പ്രതിവർഷം 3.50 ലക്ഷം രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button