Latest NewsNewsSports

പാരാലിമ്പിക്സ്: ഷൂട്ടിംഗിൽ ഇന്ത്യക്ക് വെങ്കലം

ടോക്കിയോ: പാരാലിമ്പിക്സ് ഷൂട്ടിംഗിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റലിൽ ഇന്ത്യയുടെ സിംഗ്രാജ് അഥാനയ്ക്ക് വെങ്കലം. മുപ്പത്തിയൊമ്പതുകാരനായ അഥാനയുടെ കന്നി പാരാലിമ്പിക്സാണിത്. ഷൂട്ടിംഗിൽ ഇന്ത്യയുടെ രണ്ടാം മെഡൽ കൂടിയാണിത്. ഇതോടെ ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡലൽ നേട്ടം എട്ടായി.

പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ മത്സരത്തിൽ അവസാന എട്ടുപേരിൽ നിന്നാണ് ഇന്ത്യയുടെ അഥാന മെഡൽ നേടിയത്. ആറാമനായാണ് അഥാന ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത അഥാന 216.8 പോയിന്റുമായി മൂന്നാം സ്ഥാനം നേടി.

Read Also:- ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ‘സീതപ്പഴം’

നേരത്തെ, ഇന്ത്യയുടെ സുമിത് ആന്റിൽ ജാവലിൻ ത്രോയിയിൽ സ്വർണം നേടിയിരുന്നു. പാരാലിമ്പിക്സിലെ റെക്കോർഡ് നേട്ടത്തോടെയാണ് സുമിത് സ്വർണം നേടിയത്.

shortlink

Post Your Comments


Back to top button