Latest NewsNewsIndia

വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ കഴുത്തറുത്ത് കൊന്നു : പ്രതി അറസ്റ്റിൽ

ബംഗളൂരു : വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ബംഗളൂരുവിൽ യുവതിയെ കഴുത്തറുത്ത് കൊന്നു. ആന്ധ്ര സ്വദേശിനിയായ അനിതയെ(23) യാണ് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ സഹപ്രവർത്തകനായ വെങ്കടേഷ്(22) ആണ് കൊലപ്പെടുത്തിയത്. ആന്ധ്രാപ്രദേശിലേക്ക് കടക്കാൻ ശ്രമിച്ച വെങ്കടേഷിനെ പോലീസ് പിടികൂടി.

Read Also : കോവിഡ് -19 പിസിആർ ടെസ്റ്റ് നിരക്ക് കുറച്ച് യു എ ഇ : പരിശോധന ഫലം 24 മണിക്കൂറിനുള്ളിൽ നൽകും 

അനിതയുടെ നാട്ടുകാരൻ കൂടിയായ വെങ്കടേഷ് ബംഗളൂരുവിലെ ലോജിസ്റ്റിക്‌സ് കമ്പനിയിൽ മൂന്ന് മാസം മുമ്പാണ് പ്രവേശിച്ചത്. വിവാഹാഭ്യർത്ഥനുമായി വെങ്കടേഷ് നിരന്തരം അനിതയെ ശല്യം ചെയ്തിരുന്നു. എന്നാൽ അനിതയുടെ വിവാഹം മറ്റൊരാളുമായി ദിവസങ്ങൾക്ക് മുമ്പ് വീട്ടുകാർ ഉറപ്പിച്ചതോടെ പെൺകുട്ടിയെ കൊലപ്പെടുത്താൻ വെങ്കടേഷ് തീരുമാനിക്കുകയായിരുന്നു.

ഓഫീസിന് സമീപമുള്ള റോഡിൽ ആളുകളെ നോക്കി നിൽക്കേ കൈയ്യിൽ കരുതിയ കത്തികൊണ്ട് അനിതയെ ആദ്യം വെട്ടുകയായിരുന്നു. തുടർന്ന് കഴുത്തുമുറിച്ച് കൊന്നു. ആളുകളെ കത്തിവീശി ഭീഷണിപ്പെടുത്തിക്കൊണ്ട് പ്രതി കടന്ന് കളഞ്ഞു. നാട്ടുകാരും ജീവനക്കാരും ചേർന്ന് അനിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button