ന്യൂഡൽഹി : ദുർനടപ്പിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്‌കൂളുകൾ വേണമെന്ന് ജാമിയത്ത് ഉൽമ ഇ ഹിന്ദ് നേതാവ് മൗലാന അർഷാദ് മദനി. ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെയായിരുന്നു നേതാവിന്റെ വിവാദ പരാമർശം.
Read Also : കാപ്‌സ്യൂൾ രൂപത്തിൽ മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത് : ദമ്പതികൾ പിടിയിൽ
വ്യഭിചാരത്തിൽ നിന്നും ദുർനടപ്പിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി സ്‌കൂളുകളും, കോളേജുകളും വേണം. സമൂഹത്തിലെ സമ്പന്ന വിഭാഗം ഇതിനായി മുൻകയ്യെടുക്കണം. സ്‌കൂളുകളും കോളേജുകളും നിർമ്മിക്കണമെന്നും ഇതിനായി സമൂഹത്തിലെ സമ്പന്ന വിഭാഗം മുന്നോട്ടുവരണമെന്നും മദനി വ്യക്തമാക്കി.
‘പെൺമക്കളെ ദുർനടപ്പിലേക്ക് പോകാൻ അനുവദിക്കരുതെന്നാണ് തന്റെ മുസ്ലീം ഇതര സഹോദരങ്ങളോട് പറയാനുള്ളത്. ലോകത്തെ ഒരു മതവും ആളുകളെ ദുരാചാരം പഠിപ്പിക്കുന്നില്ല. ഇത് മതങ്ങളെ മലിനമാക്കും’, അർഷാദ് മദനി പറഞ്ഞു.
Post Your Comments