കാബൂൾ: 20 വര്‍ഷം നീണ്ട അധിനിവേശത്തിന് അന്ത്യംകുറിച്ച് അവസാന അമേരിക്കന്‍ സൈനികനും അഫ്ഗാനിസ്ഥാന്‍ വിട്ടു. പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം നടപ്പിലാക്കി അഫ്ഗാനിലെ യുഎസ് സൈന്യം. അഫ്ഗാനിനില്‍ നിന്നും അവസാന യുഎസ് വിമാനവും തിരിച്ച് പറന്നു. ഓഗസ്റ്റ് 31 ന് മുന്‍പ് സേനാ പിന്‍മാറ്റം സാധ്യമാക്കുമെന്ന യുഎസ് പ്രഖ്യാപനം പൂര്‍ത്തിയായതോടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് താലിബാന്‍ ആഘോഷം നടത്തി. ചരിത്രം സൃഷ്ടിച്ചെന്നാണ് താലിബാൻ ഇതിനെ കുറിച്ച് പ്രതികരിച്ചത്.
അമേരിക്കന്‍ വ്യോമസേനയുടെ അവസാന വിമാനമായ സി17 കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 3.29 പറന്നുയര്‍ന്നു. യുഎസ് സ്ഥാനപതി റോസ് വില്‍സന്‍ ഉള്‍പ്പെടെയുള്ളവരും അഫ്ഗാന്‍ വിട്ടു. 2461 അമേരിക്കന്‍ സൈനികര്‍ അഫ്ഗാനില്‍ മരിച്ചതായാണ് കണക്ക്. ‘അവസാനത്തെ അമേരിക്കൻ സൈനികൻ കാബൂൾ വിമാനത്താവളം വിട്ടു, നമ്മുടെ രാജ്യം പൂർണ്ണ സ്വാതന്ത്ര്യം നേടി’, താലിബാൻ വക്താവ് ഖാരി യൂസഫ് പറഞ്ഞു.
Also Read:ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
കാബൂളിൽ നിന്ന് അവസാനത്തെ ഒഴിപ്പിക്കൽ ഫ്ലൈറ്റിൽ കയറാൻ ഒരുങ്ങുന്ന അവസാനത്തെ അമേരിക്കൻ സൈനികന്റെ ദൃശ്യം യു.എസ് ആർമി പങ്കിട്ടു. അമേരിക്കൻ സേനയുടെ രക്ഷാപ്രവർത്തന ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കാബൂൾ വിമാനത്താവളത്തിൽ നിന്ന് 114,000 -ലധികം ആളുകളെ എയർലിഫ്റ്റ് ചെയ്തു.
അമേരിക്കൻ സേന രാജ്യം വിട്ടതോടെ ഇനി കാബൂൾ വിമാനത്താവളത്തിനും അഫ്‌ഗാനിസ്ഥാനും സംഭവിക്കുക എന്താണെന്ന കൗതുകത്തിലാണ് രാജ്യങ്ങൾ. വിമാനത്താവളം പ്രവർത്തിപ്പിക്കാൻ താലിബാൻ ഖത്തർ, തുർക്കി തുടങ്ങിയ സർക്കാരുകളുമായി ചർച്ചകൾ നടത്തുന്നുണ്ട്, അവിടെ നിന്ന് സിവിലിയൻ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ തുടരാൻ സഹായം തേടുന്നു. അഫ്‌ഗാനിൽ നിന്നും പുറത്തേക്ക് പോകാനുള്ള ഒരേയൊരു മാർഗമാണിത്.
Also Read:ക്യാമ്പസ് സെലക്ഷൻ വഴി ജോലി: ആദ്യമായി ജോയിൻ ചെയ്യാൻ പോയ പെൺകുട്ടി ഹൃദയാഘാതം മൂലം മരിച്ചു
ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ (ISIS-K) താലിബാന് ഭീഷണിയാകും. അധികാരം കൈപ്പിടിയിലാക്കിയ താലിബാന്റെ ശത്രുവാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ 2014 ന്റെ അവസാനത്തിൽ രൂപം കൊണ്ട ISIS-K അതിക്രൂരമായ ക്രൂരതയാൽ കുപ്രസിദ്ധി നേടിയവരാണ്. ആഗസ്റ്റ് 26 ന് എയർപോർട്ടിന് പുറത്ത് 13 യുഎസ് സൈനികരെയും നിരവധി അഫ്ഗാൻ പൗരന്മാരെയും കൊലപ്പെടുത്തിയ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘം ഏറ്റെടുത്തിരുന്നു. യു.എസ് സേനയുള്ളപ്പോൾ തന്നെ അഫ്‌ഗാനിൽ ചാവേർ ആക്രമണത്തിനും യുദ്ധത്തിനും തയ്യാറെടുക്കുന്ന ISIS-K യെ താലിബാൻ കരുത്തനായ ശത്രുവായി തന്നെയാണ് കാണുന്നത്.
Post Your Comments