വാഷിംഗ്ടണ്‍ : അമേരിക്കയില്‍ കനത്ത നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത്തില്‍ ലൂസിയാനയിലെ ഫോര്‍ച്ചോണ്‍ തുറമുഖത്തെത്തിയതോടെെ ന്യൂ ഓര്‍ലിയന്‍സില്‍ വൈദ്യുതി വിതരണം താറുമാറാക്കി. നഗരത്തില്‍ ഏഴു ലക്ഷത്തോളം പേര്‍ക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. 6 വര്‍ഷം മുമ്പ് കത്രീന മഹാദുരന്തമായി എത്തിയ അതേ തിയ്യതിയില്‍, അന്ന് തീരംതൊട്ടതിന് 72 കിലോമീറ്റര്‍ പടിഞ്ഞാറായാണ് ഐഡ എത്തിയത്.
Read Also : വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ കഴുത്തറുത്ത് കൊന്നു : പ്രതി അറസ്റ്റിൽ
കനത്ത മഴയില്‍ ലൂസിയാനയിലും മിസിസിപ്പിയിലും നാലു മുതല്‍ ഏഴുവരെ അടി ജലനിരപ്പുയര്‍ന്നു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലൂസിയാനയിലും മിസിസിപ്പിയിലും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ലൂസിയാന, മിസിസിപ്പി സംസ്ഥാനങ്ങളിലെ 10 ലക്ഷത്തോളം പേര്‍ക്ക് മാറിത്താമസിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം ചുഴലിക്കാറ്റിനെ തുടര്‍ന്ന് മിസിസിപ്പി പുഴ എതിര്‍ദിശയിലേക്ക് ഒഴുകാന്‍ തുടങ്ങി. ബെലി ചാസിലുള്ള പുഴ മാപിനിയാണ് അല്‍പനേരത്തേക്ക് പുഴ എതിര്‍ദിശയില്‍ ഒഴുകുന്നത് രേഖപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Post Your Comments