ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിൽ ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം പിന്തുടരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ‘തീവ്രവാദ വിരുദ്ധ’ കോഴ്സിന് അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നല്‍കിയതിനെതിരേ പ്രതിപക്ഷം രംഗത്ത്. പ്രത്യേക കോഴ്സ് ഉള്‍പ്പെടുത്തുന്നതിനെതിരേ സിപിഐ രാജ്യസഭ എംപി ബിനോയ് വിശ്വം രംഗത്തെത്തി.
കൗണ്‍സിലിന്റെ അംഗീകാരം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ബിനോയ് വിശ്വം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചു, ‘ജെഎന്‍യു കോഴ്സില്‍ തീവ്രവാദ വിരുദ്ധത, സമമല്ലാത്ത സംഘര്‍ഷങ്ങള്‍; പ്രധാന ശക്തികള്‍ തമ്മിലുള്ള സഹകരണത്തിനുള്ള തന്ത്രങ്ങള്‍’ എന്ന പേരിലുള്ള കോഴ്സ് കൃത്യതയില്ലാത്തതും അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതുമാണെന്നാണ് ബിനോയ് വിശ്വത്തിന്റെ ആരോപണം.
Read Also: ഗുരുവായൂര്‍ ദേവസ്വത്തിലും ചില കല്ലുകള്‍ കിടന്ന് കരയുന്നു: കെ രാധാകൃഷ്ണന്
കോഴ്സില്‍ മൗലികവാദ-മതഭീകരതയുടെ ഒരേഒരു രൂപം ജിഹാദി ഭീകരതയാണെന്ന് ഉയര്‍ത്തിക്കാട്ടിയതാണ് ബിനോയ് വിശ്വം ശക്തമായി എതിർക്കുന്നത്. ‘ഭരണകൂടം സ്പോണ്സര് ചെയ്ത ഭീകരതയില്‍ ചൈനയേയും സോവിയറ്റ് യൂണിയനേയും പരമാര്‍ശിച്ചതും അംഗീകരിക്കാന്‍ സാധിക്കില്ല. ഇത്തരം കാര്യങ്ങള്‍ ആഴത്തിലുള്ള മുന്‍വിധിയും രാഷ്ട്രീയ പ്രേരിതവുമാണ്. നിക്ഷിപ്ത രാഷ്ട്രീയവും സാമുദായിക താല്‍പ്പര്യവും നിറവേറ്റുന്നതിനുള്ള ചരിത്രത്തിന്റെ വക്രീകരണമാണ്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല’- ബിനോയ് വിശ്വം.
Post Your Comments