KeralaLatest NewsNews

അവതാരകൻ അരുൺ കുമാർ തന്റെ ഔദ്യോഗിക ക്യാമ്പസ് ജീവിതത്തിലേക്ക് മടങ്ങുമ്പോൾ

തിരുവനന്തപുരം : അരുൺ കുമാർ എന്ന സമർത്ഥനായ അവതാരകൻ തന്റെ ഔദ്യോഗിക ജീവിതത്തിലേക്ക് മടങ്ങിപ്പോകുമ്പോൾ ട്വന്റി ഫോർ ന്യൂസ് ചാനലിന് പ്രഗത്ഭനും വ്ശ്വസ്ഥനുമായ ഒരു പ്രൊഫെഷനലിന്റെ സേവനം കൂടി നഷ്ടപ്പെടുകയാണ്. കേരളാ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ജോലിയിലേക്ക് പ്രവേശിക്കാനാണ് അരുൺകുമാർ ചാനലിൽ നിന്ന് പോകുന്നത്. ഒരു വർഷമായി അവധി എടുത്തായിരുന്നു ട്വന്റി ഫോർ ന്യൂസിൽ അരുൺകുമാർ ജോലി ചെയ്തിരുന്നത്. ഈ അവധിക്കാലം തീർന്നതോടെയാണ് ട്വന്റി ഫോർ ന്യൂസിനെ വിടാൻ അരുൺകുമാറിനെ നിർബന്ധിതനാക്കിയത്.

Read Also : അഫ്ഗാനിസ്താനിൽ ഹസാര ന്യൂനപക്ഷങ്ങൾക്ക് നേരെ നരനായാട്ട് നടത്തി താലിബാൻ : 14 പേരെ കൊലപ്പെടുത്തി 

വാക്‌ചാതുർഥ്യം കൊണ്ടും പ്രകടന മികവ് കൊണ്ടും പ്രേക്ഷക ഹൃദയങ്ങളിൽ ഇടംപിടിച്ച വാർത്ത അവതാരകനാണ് അരുൺകുമാർ. സർവ്വകലാശാലയിലും 24 ന്യൂസ് ചാനലിലും ജോലി എന്നത് നടപ്പില്ലെന്ന് കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചതോടെയാണ് അരുൺകുമാർ ഒരു വർഷം മുമ്പ് ശമ്പളമില്ലാ അവധിയിൽ പ്രവേശിച്ചത്. അരുൺ കുമാറിന് നൽകിയ വിവാദ അനുമതി കേരള യൂണിവേഴ്സിറ്റി കഴിഞ്ഞ വർഷം പിൻവലിച്ചത് വലിയ ചർച്ചയായിരുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തന്നെ അരുൺകുമാർ യൂണിവേഴ്‌സിറ്റിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. കുട്ടികൾക്ക് ക്ലാസും എടുക്കാൻ തുടങ്ങി. അവധി നീട്ടി കിട്ടാനുള്ള അപേക്ഷ കേരളാ യൂണിവേഴ്‌സിറ്റിക്ക് അരുൺകുമാർ നൽകിയിരുന്നു. എന്നാൽ പ്രൊബേഷൻ കാലത്ത് ഇനിയും അവധി തരാനാകില്ലെന്ന നിലപാട് സിൻഡിക്കേറ്റ് എടുക്കുകയായിരുന്നു. ഇതോടെയാണ് ട്വന്റി ഫോറിലെ അവതാരക കുപ്പായം അരുൺകുമാർ അഴിച്ചു വയ്ക്കുന്നത്. കേരള സർവ്വകലാശാല കാര്യവട്ടം ക്യാംപസിൽ പൊളിറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസറാണ് അരുൺകുമാർ. കഴിഞ്ഞ വർഷമാണ് നിയമനം ലഭിച്ചത്.

അതേസമയം, നേരത്തെ മുട്ടില്‍ മരംമുറി കേസില്‍ ട്വന്റി ഫോർ ചാനലിലെ കോഴിക്കോട് റീജണല്‍ ചീഫായിരുന്ന ദീപക് ധര്‍മ്മടത്തിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ചാനലിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സംഭവത്തിന്‌ പിന്നാലെയാണ് ഇപ്പോള്‍ ചാനലിന്റെ തന്നെ പ്രധാന അവതാരകന്‍ ചാനല്‍ വിടുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button