KeralaLatest NewsIndiaNews

സ്വന്തം കാറിന്റെ സംസ്കാരം നടത്തി യുവാവ്: കാരണം കേട്ട് അമ്പരന്ന് ജനങ്ങൾ

മണ്ണുമാന്തിയന്ത്രം കൊണ്ട്​ കുഴിയെടുത്താണ്​ യുവാവ് തന്റെ വിചിത്രമായ പരീക്ഷണത്തിനായി വാഹനം കുഴിച്ചുമൂടിയത്

ഡൽഹി: സ്വന്തം കാറിനെ കുഴിച്ചിട്ട്​ വ്യത്യസ്​തമായ പരീക്ഷണത്തിനൊരുങ്ങുകയാണ് യൂ ട്യൂബർ ആയ യുവാവ്​. തന്റെ റണ്ണിങ് കണ്ടീഷനിലുള്ള ഓപെൽ കോർസ സെഡാൻ കാറിനെയാണ് ‘മിസ്​റ്റർ ഇന്ത്യൻ ഹാക്കർ’ എന്ന യൂട്യൂബ്​ ചാനൽ ഉടമയായ​ യുവാവ് ഇതിനായി സംസ്​കരിച്ചത്​. വാഹനം പഴയതാണെങ്കിലും കാര്യമായ തകരാറുകൾ ഒന്നുമില്ലെന്ന് യുവാവ് വ്യക്തമാക്കി. ആറ്​ മാസം മണ്ണിൽ കുഴിച്ചിട്ടാൽ ഒരു കാറിന് എത്രമാത്രം നാശമുണ്ടാകുമെന്ന് കണ്ടെത്തുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. മണ്ണുമാന്തിയന്ത്രം കൊണ്ട്​ കുഴിയെടുത്താണ്​ യുവാവ് തന്റെ വിചിത്രമായ പരീക്ഷണത്തിനായി വാഹനം കുഴിച്ചുമൂടിയത്​.

ഫ്രഷ് ഫ്രഷേയ്: ജീൻസിലെ മഞ്ഞക്കളർ പെയിന്റല്ല, സ്വർണം – സ്വർണക്കടത്തിന് പുത്തൻ വഴികൾ

ഇത്തരത്തിൽ സ്വന്തം കാറുപയോഗിച്ച് മുമ്പും പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി കാർ നേരത്തെ വെള്ളത്തിൽ ഓടിച്ചിരുന്നുവെന്നും യുവാവ് പറയുന്നു. എന്നാൽ കാർ അതിനെ അതിജീവിച്ചുവെന്നും യുവാവ് വ്യക്തമാക്കുന്നു​. വാഹനം പൂർണമായും ഇറക്കിവെക്കാൻ കഴിയുന്ന തരത്തിൽ കുഴി എടുത്തശേഷം ക്രെയിൻ ഉപയോഗിച്ച് കുഴിയിലേക്ക്​ ഇറക്കി വെച്ച് മണ്ണിട്ട്​ മൂടുകയായിരുന്നു.

അതേസമയം, ഇത് പരീക്ഷണത്തിന്റെ ആദ്യ ഘട്ടമാണെന്നും ആറ്​ മാസത്തിനുശേഷമായിരിക്കും രണ്ടാം ഘട്ടം ഉണ്ടായിരിക്കുക എന്നും യുവാവ് അറിയിച്ചു. ആറ്​ മാസത്തിന് ശേഷംവാഹനം പുറത്തെടുത്ത് യന്ത്രഭാഗങ്ങൾ പ്രവർത്തിക്കുന്ന അവസ്ഥയിലാണോ ഇല്ലയോ എന്ന് പരിശോധിക്കുമെന്നും യുവാവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button