Latest NewsIndiaNews

‘മതപരിവര്‍ത്തനം നിര്‍ത്തെടാ..’: 25കാരനായ പാസ്റ്റർക്ക് നേരെ ക്രൂരമായ ആക്രമണം

പാസ്റ്ററുടെ വീട്ടില്‍​ പ്രാര്‍ഥന നടക്കവേ രാവിലെ 11 മണിയോടെയാണ്​ സംഭവം.

കവര്‍ദ: മത പരിവര്‍ത്തനം നടത്തിയെന്ന്​ ആരോപിച്ച്‌​ 25കാരനായ പാസ്റ്റര്‍ക്ക്​ നേരെ ആള്‍കൂട്ട ആക്രമണം. ഛത്തീസ്​ഗഢിലെ കബിര്‍ദം ജില്ലയില്‍ ഞായറാഴ്ചയാണ്​ സംഭവം.​ നൂറോളം പേരടങ്ങുന്ന ആള്‍കൂട്ടം പാസ്റ്ററുടെ സ്വത്തുക്കള്‍ തകര്‍ത്തതായും കുടുംബത്തെ ആക്രമിച്ചതായും പൊലീസ്​ കൂട്ടിച്ചേര്‍ത്തു. പാസ്റ്ററുടെ വീട്ടില്‍​ പ്രാര്‍ഥന നടക്കവേ രാവിലെ 11 മണിയോടെയാണ്​ സംഭവം. നൂറോളം പേരടങ്ങുന്ന സംഘമെത്തി പ്രാര്‍ഥനാ വസ്​തുക്കള്‍ തകര്‍ക്കുകയും അക്രമണം അഴിച്ചുവിടുകയും ചെയ്യുകയായിരുന്നു. മതപരിവര്‍ത്തനം നിര്‍ത്തെടാ എന്നാക്രോഷിച്ച്‌​ പാസ്റ്ററുടെ കുടുംബത്തെയും ആക്രമിച്ചു.

Read Also: ഗർഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ വൈറൽ വീഡിയോ: യുവാക്കൾക്ക് പാരിതോഷികം നൽകാൻ ദുബായ് ഭരണാധികാരി

തുടര്‍ന്ന്​ പൊലീസ്​ സംഭവ സ്ഥലത്തെത്തിയാണ്​ ഇവരെ രക്ഷപ്പെടുത്തിയത്​. സംഭവത്തില്‍ ഛത്തീസ്​ഗഢ്​ ക്രിസ്​ത്യന്‍ ഫോറം അപലപിച്ചു. സര്‍ക്കാറും പൊലീസും അക്രമകാരികള്‍ക്കെതിരെ ഒന്നും ​ചെയ്യുന്നില്ലെന്നും കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ പത്തോളം സമാന സംഭവങ്ങള്‍ ഉണ്ടായതായും സംഘടന പറഞ്ഞു. ഛത്തീസ്​ഗഢില്‍ മതപര്‍വര്‍ത്തനം നടത്തുന്നതിനെതിരെ ബി.ജെ.പി മുന്‍കാലങ്ങളില്‍ രംഗത്ത്​ വന്നിരുന്നു. 2006ല്‍ ബി.ജെ.പി സര്‍ക്കാര്‍ മത പരിവര്‍ത്തനം തടയുന്നതിനായി പ്രത്യേക നിയമം നടപ്പാക്കുകയും ചെയ്​തിരുന്നു. 2018 മുതല്‍ കോണ്‍ഗ്രസാണ്​ സംസ്ഥാനം ഭരിക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button