കാബൂള്‍: ചാവേര്‍ ബോംബറെ ലക്ഷ്യമാക്കി അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അതൃപ്തി അറിയിച്ച് താലിബാന്‍. യുഎസിന്റ മിസൈല്‍ ആക്രമണത്തില്‍ സാധാരണക്കാരായ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തുന്നുവെന്ന വിവരം യുഎസ് തങ്ങളെ അറിയിക്കാത്തതിനെയും താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് രൂക്ഷമായി പ്രതികരിച്ചു . ചൈനീസ് സര്‍ക്കാര്‍ ടിവിയായ സിജിടിഎന്നിനോട് സംസാരിക്കവേയാണ് വക്താവ് അമേരിക്കയെ വിമര്‍ശിച്ചത്.
Read Also : എല്ലാ രാജ്യങ്ങളും താലിബാനുമായി ബന്ധം സ്ഥാപിക്കണം: ആവശ്യവുമായി ചൈന
അത്തരത്തില്‍ എന്തെങ്കിലും ഭീഷണി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളെ മുന്‍കൂട്ടി അറിയിക്കണമായിരുന്നു. ഏകപക്ഷീയമായ ആക്രമണം നിരവധി മനുഷ്യജീവനുകള്‍ പൊലിയാന്‍ ഇടയാക്കി, സബിഹുള്ള പറഞ്ഞു. അതേസമയം, ചാവേര്‍ കാര്‍ബോംബര്‍ കാബൂള്‍ വിമാനത്താവളം ആക്രമിക്കാന്‍ തയ്യാറെടുക്കുക ആയിരുന്നുവെന്നാണ് പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഞായറാഴ്ചത്തെ ഡ്രോണ്‍ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ അന്വേഷിച്ചുവരികയാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
Post Your Comments