Latest NewsNewsIndia

യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച് സ്റ്റാലിൻ

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സെപ്റ്റംബർ 15 വരെ നീട്ടിയാതായി മുഖ്യമന്ത്രി

ചെന്നൈ: യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. ഐടിഐ വിദ്യാർത്ഥികൾക്ക് ഈ സേവനം ലഭ്യമാകാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണെന്നും സർക്കാർ വ്യക്തമാക്കി. സെപ്റ്റംബർ ഒന്ന് മുതൽ തമിഴ്‌നാട്ടിലെ സ്കൂളുകളിൽ 9 മുതൽ 12 വരെയുള്ള ക്ലാസ്സുകൾക്ക് പഠനം ആരംഭിക്കാനിരിക്കെയാണ് സർക്കാർ തീരുമാനം.

അതേസമയം, അതേസമയം കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സെപ്റ്റംബർ 15 വരെ നീട്ടിയാതായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശനമില്ലെന്നും ഞായറാഴ്ചകളിൽ ബീച്ചുകൾ അടച്ചിടാനും പുതിയ ഉത്തരവിൽ നിർദേശമുണ്ട്.

കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റും വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റും കർശനമാക്കി സര്‍ക്കാര്‍ നിബന്ധനകൾ കടുപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button