ദുബായ് : അബുദാബിയിലും ദുബായിലും ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് വിവിധ കമ്പനികൾ. സിവിൽ എഞ്ചിനീയർ, പർച്ചേസ് ഓഫീസർ, ബയോമെഡിക്കൽ എഞ്ചിനീയർ, ഓഫീസ് സെക്രട്ടറി തുടങ്ങിയ തസ്തികകളിലേക്കാണ് കമ്പനികൾ നിയമനം നടത്തുന്നത്. പ്രതിമാസം 4000 ദിർഹം മുതൽ 7000 ദിർഹം വരെയാണ് ശമ്പളം.
കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ പരിചയമുള്ള പർച്ചേസ് ഓഫീസറെ റിക്രൂട്ട് ചെയ്യുന്നു. യുഎഇ യിൽ നിർമ്മാണ മേഖലയിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
സിവിൽ സൈറ്റ് എഞ്ചിനീയർ അഗ്രികൾച്ചർ/ലാൻഡ്സ്കേപ്പിംഗ്
അബുദാബി ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് അഗ്രികൾച്ചർ /ലാൻഡ്സ്കേപ്പിംഗ് പ്രോജക്റ്റുകൾക്കായി സിവിൽ സൈറ്റ് എഞ്ചിനീയറെ തിരയുന്നു. അപേക്ഷകർക്ക് 1-2 വർഷം യുഎഇ അല്ലെങ്കിൽ ജിസിസി മുൻപരിചയം ഉണ്ടായിരിക്കണം. അബുദാബി മുനിസിപ്പാലിറ്റിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണയുണ്ട്. ഉദ്യോഗാർത്ഥികൾ ബിഇ അഗ്രികൾച്ചർ/സിവിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ് കൈവശം വച്ചിരിക്കണം. യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന.
ബയോമെഡിക്കൽ സെയിൽസ് എഞ്ചിനീയർ/പ്രൊഡക്റ്റ് മാനേജർ
ദുബായിലെ ഒരു ഹെൽത്ത് കെയർ കമ്പനിയിലേക്ക് ഐസിയു, റേഡിയോളജി എന്നിവയ്ക്കുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിൽപ്പനയിലും വിപണനത്തിലും പരിചയമുള്ള ഒരു ബയോമെഡ് സെയിൽസ് എഞ്ചിനീയർ/പ്രൊഡക്റ്റ് മാനേജരെ തിരയുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് 5,000-7,000 ദിർഹം ശമ്പളവും അലവൻസുകളും വിസയും കമ്മീഷനും നൽകും. സ്ഥാനാർത്ഥി ലക്ഷ്യബോധമുള്ളവരും ആരോഗ്യ പരിപാലന വ്യവസായത്തിൽ നല്ല സമ്പർക്കങ്ങളുള്ളവരും ആയിരിക്കണം. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന നൽകും.
ദുബായിലെ ഒരു ഹെൽത്ത് കെയർ സ്ഥാപനത്തിലേക്ക് ഐസിയു, റേഡിയോളജി എന്നിവയ്ക്കായുള്ള മെഡിക്കൽ ഉപകരണങ്ങളുടെ ഇൻസ്റ്റാളേഷൻ, കാലിബ്രേഷൻ, പരിപാലനം എന്നിവയിൽ പരിചയമുള്ള ഒരു ബയോമെഡിക്കൽ എഞ്ചിനീയറെ ആവശ്യമുണ്ട് . തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് 4000-5,000 ദിർഹം ശമ്പളവും അലവൻസുകളും വിസയും ലഭിക്കും. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന നൽകും.
ദുബായിലെ ഒരു ഓട്ടോമൊബൈൽ സ്ഥാപനത്തിലേക്ക് ഓഫീസ് സെക്രട്ടറി തേടുന്നു. ഡാറ്റകൾ പ്രോസസ്സ് ചെയ്യുന്നതിനും ഡാറ്റാബേസുകൾ പരിപാലിക്കുന്നതിനും പൊതുജനങ്ങളുമായി ബന്ധപ്പെടുന്നതിനും കഴിവുള്ളവരായിരിക്കണം.
Post Your Comments