ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കാന്‍ മഹാവിഷ്ണുവിന് നടത്തുന്ന ഏറ്റവും വിശേഷപ്പെട്ട വഴിപാടാണ് ഭാഗ്യസൂക്താര്‍ച്ചന. രാവിലെയാണ് ഈ മന്ത്രം ജപിക്കേണ്ടത്.
ബ്രഹ്മ മൂഹൂര്‍ത്തത്തിലുള്ള മന്ത്രജപം കൂടുതല്‍ ഉത്തമമാണെന്നാണ് ആചാര്യ പക്ഷം. ഇഷ്ടദേവതയെ ധ്യാനിച്ച് ഭാഗ്യസൂക്തം ഉരുവിടുന്നതും ഐശ്വര്യദായകമാണ്. ഭാഗ്യസൂക്തം രാവിലെ ജപിക്കുന്നത് ലക്ഷം ശിവാലയ ദര്‍ശനത്തിനു തുല്യമാണ്.
സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനും സത്സന്താനങ്ങള്ക്കും ഭാഗ്യസൂക്തം ജപിക്കുന്നത് ഉത്തമമാണ്. വേദങ്ങളിലെ പ്രമുഖ സ്ഥാനത്തുള്ള ഋഗ്വേദത്തിലെ ഏഴ് മന്ത്രങ്ങളാണ് ഭാഗ്യസൂക്തം. ആദ്യ മന്ത്രത്തില്‍ അഗ്നി, ഇന്ദ്രന്, മിത്ര-വരുണന്മാര്‍, അശ്വിനി ദേവതകള്‍, പൂഷാവ്, ബ്രാഹ്മണസ്പതി എന്നിവയെ വന്ദിക്കുന്നു. തുടര്‍ന്നുള്ള ആറ് മന്ത്രങ്ങളില്‍ ഭഗനെ പ്രകീര്‍ത്തിക്കുന്നു.
Post Your Comments