വാഷിങ്ടണ്‍ : അമേരിക്കയിൽ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്. അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ ഐഡ ആഞ്ഞുവീശുകയാണ്. വന്‍ നാശനഷ്ടമാണ് ചുഴലിക്കാറ്റ് വീശിയ ആദ്യ മണിക്കൂറുകളില്‍ തന്നെ ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് നിന്ന് ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഏഴര ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്.
Read Also : ശ്രീകൃഷ്ണ വേഷം ധരിച്ചെത്തിയ ആൾക്ക് താജ്‌മഹലിലേക്കുള്ള പ്രവേശനം നിഷേധിച്ചതായി പരാതി
തീരത്തിന് അപ്പുറത്ത് വലിയ നാശമുണ്ടാകാന്‍ സാധ്യതയുള്ള ഐഡ ‘ജീവന് ഭീഷണിയാണ്’ എന്ന് പ്രസിഡന്റ് ജോ ബിഡന്‍ പറഞ്ഞു. വൈദ്യുതിയില്ലാത്ത ആയിരക്കണക്കിന് വീടുകളില്‍ സാധനങ്ങള്‍ പുനസ്ഥാപിക്കാന്‍ ആഴ്ചകളെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
200 കിലോമീറ്ററിലധികം വേഗത്തിലാണ് കാറ്റ് വീശുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഷെല്‍ ബീച്ചില്‍ 7അടി വെള്ളം ഉയര്‍ന്നിട്ടുണ്ട്. മിസിസിപ്പിയിലെ വേവ് ലാന്‍ഡില്‍ ആറ് അടിയും വെള്ളം ഉയര്‍ന്നു. ന്യൂ ഓര്‍ലിയാന്‍സിന് തെക്ക് ഭാഗത്തായി വീശി തുടങ്ങിയ കാറ്റ് കാറ്റഗറി നാല് ചുഴലിക്കാറ്റായി മാറി. ഇത് കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും ഗുരുതരമായ നാശമുണ്ടാക്കി. ഇത് കാറ്റഗറി മൂന്ന് കൊടുങ്കാറ്റായി ദുര്‍ബലമായി മാറാനാണ് സാധ്യത.
Post Your Comments