Latest NewsUAENewsGulf

യുഎഇ ടൂറിസ്റ്റ് വിസ : യാത്രക്കാർ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യണം

ദുബായ് : ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് പ്രവേശന അനുമതി നൽകി യു എ ഇ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നാളെ മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാനാണ് യു എ ഇയുടെ തീരുമാനം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ച ആർക്കും ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം.

Read Also : വെരിഫിക്കേഷൻ കോഡ് തട്ടിപ്പ് : വാട്സ്ആപ്പ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

ഇന്ത്യയുൾപ്പെടെ യാത്രാനിയന്ത്രണം നിലവിലുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്കും ആഗസ്ത് 30 മുതൽ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കാണ് വിസ നൽകുക. ഇവർ വിമാനത്താവളത്തിൽ റാപ്പിഡ് പരിശോധനക്ക് വിധേയമാകണം.

അതേസമയം യാത്രക്കാർ അവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) പ്ലാറ്റ്ഫോം അല്ലെങ്കിൽ അൽഹോസ്ൻ ആപ്പ് വഴി രജിസ്റ്റർ ചെയ്യണം.

രജിസ്റ്റർ ചെയ്യേണ്ട വിധം :

  • പുറപ്പെടുന്നതിന് മുമ്പ്, സന്ദർശകർ ICA മൊബൈൽ ആപ്ലിക്കേഷനിലെ ‘രജിസ്റ്റർ അറൈവൽസ് ‘ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യണം.
  • ‘രജിസ്റ്റർ അറൈവൽസ് ‘ ഫോം പൂരിപ്പിച്ച് വിദേശത്ത് നൽകിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുക. തുടർന്ന് അൽഹോസ്ൻ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഉൾപ്പെടെ ഒരു എസ്എംഎസ് സന്ദർശകർക്ക് ലഭിക്കും.
  • യുഎഇയിൽ എത്തുമ്പോൾ, സന്ദർശകർക്ക് ഒരു ഏകീകൃത തിരിച്ചറിയൽ നമ്പർ (യുഐഡി) എയർപോർട്ടിലോ ഐസിഎ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴിയോ ലഭിക്കും.
  • ഐസിഎ രജിസ്ട്രേഷനായി ഉപയോഗിക്കുന്ന യുഐഡിയും ഫോൺ നമ്പറും ഉപയോഗിച്ചോ സന്ദർശകർ അൽഹോസ്ൻ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം.
  • അൽഹോസ്ൻ ആപ്പ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിക്കാനായി സന്ദർശകർക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. പിന്നീട് സ്റ്റാറ്റസ്, വാക്സിനേഷൻ വിവരങ്ങൾ, ടെസ്റ്റ് ഫലങ്ങൾ, ട്രാവൽ ടെസ്റ്റ് ആവശ്യകതകൾ എന്നിവ പരിശോധിക്കാനും അൽ ഹോസ് ആപ്പ് ഉപയോഗിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button