പലർക്കും ഇഷ്ടമുള്ള ഒന്നാണ് തെെര്. ദിവസവും ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അല്‍പം തെെര് കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നുണ്ട്. ട്രീപ്റ്റോപന്‍ എന്ന അമിനോ ആസിഡ് തെെരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. തെെര് കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു.
തൈരിലെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനവ്യവസ്ഥയെ സഹായിക്കുന്നത്. തൈരിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മനസിനും ശരീരത്തിനും കൂടുതല്‍ ഉന്മേഷം നല്‍കുന്നു. ശരീരഭാരം കുറയ്ക്കാൻ തീരുമാനിക്കുമ്പോൾ നമ്മൾ കൂടുതൽ കഴിക്കാൻ തുടങ്ങുന്നത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണ്.
തൈര് കുറഞ്ഞ കാർബും ഉയർന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് തെെര്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലെ പ്രോട്ടീൻ വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ സഹായിക്കുന്നതോടൊപ്പം മെലിഞ്ഞ പേശികളുടെ അളവ് നിലനിർത്താനും സഹായിക്കുന്നു.
Post Your Comments