മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ അറസ്റ്റിലായ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെയാണ് ജയിലില്‍ കഴിയുകയായിരുന്ന പതിനെട്ടുകാരന് കോടതി ജാമ്യം അനുവദിച്ചത്. മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി ശ്രീനാഥിനേയാണ് സ്വന്തം ജാമ്യത്തില്‍ ശ്രീനാഥിനെ പോക്സോ കോടതിയാണ് വിട്ടയച്ചത്.
ജയിലിൽ കഴിഞ്ഞ 35 ദിവസത്തിനു ആര് സമാധാനം പറയുമെന്നാണ് യുവാവ് ചോദിക്കുന്നു. താനും ആ പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയം മാത്രമേയുള്ളൂവെന്നു ശ്രീനാഥ് പറയുന്നു. ഞാൻ പത്താം ക്ളാസിൽ പഠിക്കുമ്പോൾ അവൾ ഒൻപതിലാണ്. തെറ്റ് ചെയ്തെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ. ചെയ്യാത്ത കുറ്റത്തിനു പേടിയില്ലെന്നും ശ്രീനാഥ് ഉറപ്പിച്ചു പറയുന്നു.
Also Read:ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യവും വെട്ടിക്കുറച്ചു: ചൊവ്വാഴ്ച പ്രതിഷേധമെന്ന് കെ.ജി.എം.ഒ.എ
കഴിഞ്ഞ 35 ദിവസമായി കേസിൽ ജയിലിൽ കഴിയുകയായിരുന്നു ശ്രീനാഥ്. പീഡനത്തിന് ഇരയായ പതിനേഴുകാരിയാണ് ശ്രീനാഥിന്റെ പേര് പറഞ്ഞത്. ഇതോടെ കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്സോ കേസില്‍ റിമാന്‍ഡിലാവുകയായിരുന്നു. താനല്ലെന്ന് ശ്രീനാഥ് പലതവണ പറഞ്ഞിരുന്നു. അറസ്റ്റിലായപ്പോഴും യുവാവ് കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഒടുവിൽ ശ്രീനാഥിന്‍റെ അപേക്ഷ പ്രകാരമാണ് ഡി.എന്‍.എ പരിശോധന നടത്തിയത്. പരിശോധനാഫലം നെഗറ്റീവായതോടെയാണ് മഞ്ചേരി പോക്സോ കോടതി യുവാവിനെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത്.
പോക്സോയ്ക്കു പുറമെ 346, 376, 342 ഐ.പി.സി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മണിക്കൂറുകള്‍ക്കുളളില്‍ തിരൂര്‍ സബ് ജയില്‍ നിന്ന് പുറത്തിറക്കി. പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ പ്രതിയായി ഒന്നോ അതിലധികമോ പേരുണ്ടോ എന്നറിയാന്‍ ഇനിയും വിശദമായ പുനരന്വേഷണം വേണ്ടി വരും.
Post Your Comments