COVID 19KeralaLatest NewsNews

കോവിഡ് വാക്സിനെടുക്കാത്തവരുടെ പട്ടിക ഉടൻ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഏകദേശം ഒന്‍പത് ലക്ഷം പേര്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറായില്ലെന്നും വാക്സിനെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ എടുക്കാന്‍ ആവശ്യമായ സന്നദ്ധതയുണ്ടാക്കാനും എത്രയും പെട്ടെന്ന് വാക്‌സിന്‍ നല്‍കി സുരക്ഷിതരാക്കാനുമുള്ള നടപടികള്‍ കൈക്കൊണ്ടു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മരണമടയുന്നവരില്‍ ബഹുഭൂരിഭാഗവും വാക്‌സിന്‍ എടുക്കാത്തവരാണ്. വാക്‌സിന്‍ എടുത്തിട്ടും മരണമടഞ്ഞവരില്‍ മിക്കവാറും എല്ലാവരും രണ്ടോ അതിലധികമോ അനുബന്ധ രോഗമുള്ളവരാണ്. അതില്‍ നിന്നും രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം വാക്‌സിന്‍ സ്വീകരിക്കുന്നതാണ്’, മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 31,265 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,67,497 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. മുൻ ദിവസങ്ങളിൽ ഉണ്ടായ 153 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. 18.67 ശതമാനമാണ് ടിപിആർ. നിലവിൽ 2,04,796 രോഗികൾ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നുണ്ട്. ഏറ്റവും കൂടുതൽ രോഗികൾ തൃശൂർ ജില്ലയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button