Latest NewsNewsIndia

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ഭാര്യയെ കഴുത്തുഞെരിച്ച്‌​ കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ

പുണെ : പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്തിന്റെ പേരിൽ 20-കാരിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ചങ്കുന യോഗേഷ്​ ജാദവാ എന്ന യുവതിയാണ് മരിച്ചത്​. കൊലപാതകത്തി​ല്‍ ഭര്‍ത്താവ്​ യോഗേഷ്​ കൈലാസ്​ ജാദവിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ഇരുവര്‍ക്കും ഒരു പെണ്‍കുട്ടിയുണ്ട്​.

മഹാരാഷ്​ട്രയിലെ ഷിര്‍ഗോണിലാണ്​ സംഭവം നടന്നത്. നാലുവര്‍ഷം മുൻപായിരുന്നു ഇവരുടെയും വിവാഹം.  ഇരുവര്‍ക്കും പെണ്‍കുഞ്ഞ്​ ജനിക്കുന്നതുവരെ വീട്ടില്‍ മറ്റു പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍, പെണ്‍കുട്ടി ജനിച്ചതോടെ കാര്യങ്ങള്‍ തിരിഞ്ഞുമറിഞ്ഞു. യോഗേഷിന്​ ആണ്‍കുഞ്ഞ്​ വേണമെന്നായിരുന്നു ആ​ഗ്രഹം. പെണ്‍കുട്ടി ജനിച്ചതോടെ ഇരുവരും തമ്മില്‍ വഴക്ക്​ പതിവായിരുന്നു.

Read Also  :  ഈ സന്ദേശങ്ങളും ഫോണ്‍കോളുകളും തട്ടിപ്പായിരിക്കാം: എന്താണ് വിഷിംഗ്?

തുടര്‍ന്ന്​, ശനിയാഴച രാവിലെ ചങ്കുന വസ്​ത്രങ്ങള്‍ അലക്കുന്നതിനിടെ യോഗേഷെത്തി കഴുത്ത്​ ഞെരിച്ച്‌​ കൊലപ്പെടുത്തുകയായിരുന്നു. ചങ്കുനയുടെ ശബ്​ദം കേ​ട്ടെത്തിയ അയല്‍വാസികള്‍ ഷിര്‍ഗോണ്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസിസെത്തി യോഗേഷിനെ അറസ്റ്റ്​ ചെയ്യുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button